Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദുബായിൽ എത്തിയത് സഹോദരിയെ കാണാൻ, നറുക്കെടുപ്പിൽ 7 കോടി സ്വന്തമാക്കി ഇന്ത്യക്കാരൻ

ദുബായിൽ എത്തിയത് സഹോദരിയെ കാണാൻ, നറുക്കെടുപ്പിൽ 7 കോടി സ്വന്തമാക്കി ഇന്ത്യക്കാരൻ
, ബുധന്‍, 18 സെപ്‌റ്റംബര്‍ 2019 (18:40 IST)
സഹോദരിയെ കാണാൻ ദുബായിൽ എത്തിയ ചെന്നൈ സ്വദേശി ലളിത് ശർമയെ ഭാഗ്യ ദേവത അറിഞ്ഞ് കടാക്ഷിച്ചു. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഏഴു കോടിയിലധികമാണ് സമ്മാനമായി ഈ 37കാരന് ലഭിച്ചിരിക്കുന്നത്. നറുക്കെടുപ്പിൽ രണ്ടാം സമ്മാനം ലഭിച്ചത് മലയാളിയായ സുനിൽ ശ്രീരാമനാണ് എന്നാണ് റിപ്പോർട്ടുകൾ എന്നാൽ ഇദ്ദേഹം പൊതുമധ്യത്തിൽ വരാൻ തയ്യാറായിട്ടില്ല.
 
ദുബായിൽ അധ്യാപികയായ സഹോദരി പ്രീതി ശർമയെയും കുടുംബത്തെയും സന്ദർശിക്കാൻ എത്തിയപ്പോൾ എടുത്ത കൂപ്പണിനാണ് ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പിൽ സമ്മാനം അടിച്ചത്. രണ്ടാമത്തെ തവണ കൂപ്പണെടുത്ത് ഭാഗ്യം പരിക്ഷിച്ചത് വിജയം കണ്ടു എന്ന് ലളിത് ശർമ പറയുന്നു. അദ്യം ദുബായ് മാളിൽനിന്നും, രണ്ടാം തവണ സഹോദരിയുടെ നിർദേശ പ്രകാരം ഓൺലൈനായുമാണ് കൂപ്പണെടുത്തത്
 
'പത്ത് ദിവസമാണ് ദുബായിൽ ഉണ്ടായിരുന്നത്. ബുർജ് ഖലീഫ, ദുബായ് മാൾ, ദുബായ് ഫ്രെയിം എന്നിവ ചുറ്റിക്കണ്ടു. ദുബയ് മാളാണ് ഏറെ ഇഷ്ടപ്പെട്ടത്. ഏറെ സന്തോഷം നൽകുന്നതായിന്നു ദുബായ് സന്ദർശനം. അതിനോടപ്പം ഇങ്ങനെ ഒരു മഹാഭാദ്യം കൂടി തേടിയെത്തി' ലളിത് ശർമ പറഞ്ഞു. സമ്മാന തുക ഉപയോഗിച്ച് ചെന്നൈയിലെ ഹാർഡ്‌വെയർ ബിസിനസ് വിപുലപ്പെടുത്താനും എക്പോ 2020ക്ക് കീഴിൽ ദുബായിൽ ബിസിനസ് അരംഭിക്കാനുമാണ് ലളിത് ശർമയുടെ പദ്ധതി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അപകടത്തിൽ നിന്നും രക്ഷപെടുത്തി അന്നം തന്നവരുടെ സ്നേഹത്തോളം വലുതല്ല മറ്റൊന്നും’- കുഞ്ഞുമായി രക്ഷകരെ കാണാനെത്തിയ ലോയിജക് എന്ന കാട്ടാന !