ബസ്ടെർമിനലിനടുത്ത് ഇരട്ടസ്ഫോടനം; മൂന്ന് മരണം, നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്
ഇന്തോനേഷ്യയിൽ ഇരട്ടസ്ഫോടനം
ബസ്ടെർമിനലിനടുത്തുണ്ടായ ഇരട്ടസ്ഫോടനങ്ങളിൽ നിരവധി മരണം. ഇന്തോനേഷ്യൻ തലസ്ഥാനമായ ജകാർത്തയില്‍ ബുധനാഴ്ച രാത്രി ഒമ്പതുമണിയോടെയണ്സംഭവം. സ്ഫോടനത്തിന്റെ കാരണം എന്താണെന്ന് അറിവായിട്ടില്ല. കൊല്ലപ്പെട്ടവരിൽ ഒരു പൊലീസ് ഓഫിസറും ചാവേറുമുണ്ടെന്നാണ് കരുതുന്നത്.
കംപൂങ്മെലായു ടെർമിനലിലാണ്സ്ഫോടനമുണ്ടായത്. വെറും പത്തു മിനിറ്റുകളുടെ വ്യത്യാസത്തിലാണ്രണ്ട് ചാവേറുകൾ ആക്രമണം നടത്തിയത്. നിരവധി പേർക്ക്പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ട്പൊലീസ്ഉദ്യോഗസ്ഥരുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.