Select Your Language

Notifications

webdunia
webdunia
webdunia
webdunia

തട്ടിക്കൊണ്ടു പോകലുകളുടെ കാര്യത്തില്‍ ഇന്ത്യ രണ്ടാമത്; ലൈംഗിക അതിക്രമങ്ങളും കൊലപാതക പരമ്പരകളും ഇന്ത്യയില്‍ വര്‍ദ്ധിക്കുന്നു

തട്ടിക്കൊണ്ടു പോകലുകളുടെ കാര്യത്തില്‍ ഇന്ത്യ രണ്ടാമത്; ലൈംഗിക അതിക്രമങ്ങളും കൊലപാതക പരമ്പരകളും ഇന്ത്യയില്‍ വര്‍ദ്ധിക്കുന്നു

തട്ടിക്കൊണ്ടു പോകലുകളുടെ കാര്യത്തില്‍ ഇന്ത്യ രണ്ടാമത്; ലൈംഗിക അതിക്രമങ്ങളും കൊലപാതക പരമ്പരകളും ഇന്ത്യയില്‍ വര്‍ദ്ധിക്കുന്നു
ന്യൂഡല്‍ഹി , വെള്ളി, 1 ജൂലൈ 2016 (17:44 IST)
ലോകത്തിലെ എല്ലാ സ്ഥലങ്ങളും സന്ദർശിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മളോരോരുത്തരും. എന്നാല്‍ വളരെ അപകടകരവും ടൂറിസം അനുയോജ്യമല്ലാത്തതുമായ ചില രാജ്യങ്ങള്‍ ഉണ്ട്. ഇത്തരം രാജ്യങ്ങളിലാണ് ഏറ്റവുമധികം കുറ്റകൃത്യങ്ങളും തട്ടിക്കൊണ്ടുപോകലുകളും നടക്കുന്നത്. ഇത്തരം രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന വേളയില്‍ നമ്മള്‍ ചില മുന്‍‌കരുതലുകളെടുക്കുന്നത് വളരെ നല്ലതാണ്. ചില രാജ്യങ്ങളിൽ തട്ടിക്കൊണ്ടുപോകൽ കുറ്റവാളികളുടെ പ്രൊഫഷനായി മാറിയിരിക്കുകയാണ്.
 
മോചനമൂല്യമോ അല്ലെങ്കിൽ മറ്റ് ചില സ്വകാര്യ തർക്കവുമായി ബന്ധപ്പെട്ടോ നടക്കുന്ന ഒരു ക്രിമിനൽ നടപടിയാണ് ഈ തട്ടിക്കൊണ്ടുപോകല്‍. ലോകത്തില്‍ ഏറ്റവും കൂടുതലായി ഇത്തരത്തിലുള്ള തട്ടിക്കൊണ്ടുപോകലുകള്‍ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത് എന്നതാണ് പ്രധാനകാര്യം. ഏതെല്ലാം രാജ്യങ്ങളിലാണ് ഇത്തരത്തിലുള്ള കൃത്യങ്ങള്‍ കൂടുതലായി നടക്കുന്നതെന്ന് നോക്കാം.
 
മെക്സിക്കോ
 
അമേരിക്കൻ ഐക്യനാടുകളുടെ തെക്കു - പടിഞ്ഞാറൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് മെക്സിക്കോ. നവാഹോ, പുവേബ്ലോ വർഗ്ഗക്കാരാണ് ഇവിടെ അധികവും. തട്ടിക്കൊണ്ടുപോകല്‍ തരത്തിലുള്ള അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന രാജ്യമാണ് ഇത്. മുന്‍‌കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ മുപ്പത്തിയെട്ടു ശതമാനത്തിലധികമാണ് ഓരോ പ്രദേശങ്ങളിലും നടക്കുന്ന തട്ടിക്കൊണ്ടു പോകലുകളും കുറ്റകൃത്യങ്ങളും വര്‍ദ്ധിച്ചിരിക്കുന്നത്.
 
ഇന്ത്യ
 
ഇക്കാര്യത്തില്‍ തൊട്ടു പിറകിലാണ് ഇന്ത്യയുടെ സ്ഥാനം. നിരവധി തരത്തിലുള്ള കേസുകളാണ് ദിനംപ്രതി ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡല്‍ഹിയിലും ബംഗളൂ‍രുവിലുമാണ് ഏറ്റവും കൂടുതല്‍ അക്രമണങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തെ കണക്കു പരിശോധിച്ചാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ലൈംഗികഅതിക്രമങ്ങളും കൊലപാതക പരമ്പരകളും ഏറ്റവും കൂടുതല്‍ നടക്കുന്ന രാജ്യവുമാണ് ഇന്ത്യ.
 
പാകിസ്ഥാന്‍
 
ഈ പട്ടികയില്‍ മൂന്നാമത് നില്‍ക്കുന്ന രാജ്യമാണ് പാകിസ്ഥാന്‍. ചൈനയ്ക്കും ഇറാനും, സൗദി അറേബ്യയ്ക്കും, അമേരിക്കൻ ഐക്യനാടുകൾക്കും പിന്നിലായി നടപ്പാക്കപ്പെടുന്ന വധശിക്ഷകളുടെ എണ്ണത്തിൽ ലോകത്ത് അഞ്ചാം സ്ഥാനമാണ് പാകിസ്ഥാന്. എന്നിരുന്നാല്‍ കൂടി ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും കൊടും ക്രൂരകൃത്യങ്ങള്‍ക്കും പേരുകേട്ട രാജ്യമാണ് ഇത്. 
 
ഇറാഖ്
 
1990-ൽ ഇറാഖ് കുവൈറ്റിനെ ആക്രമിച്ചതു മുതൽ അമേരിക്കയും ഇറാഖും രണ്ടുതട്ടിലായി. പിന്നീട് പതിനഞ്ചു വർഷം നീണ്ട ഉപരോധം ഈ രാജ്യം നേരിടേണ്ടി വന്നു. മൂന്നു ദശകത്തിനുള്ളിൽ മൂന്നു യുദ്ധങ്ങൾ നേരിടേണ്ടി വന്ന ജനതയാണ് ഇവിടെയുള്ളത്. അധിനിവേശസഖ്യസേനകളുടെ കനത്ത സൈനിക സാന്നിധ്യം ഇന്ന് ഈ പ്രദേശത്തു നിലനിൽക്കുന്നു. നിരവധി ആക്രമണങ്ങള്‍ ഇവിടെ അരങ്ങേറുകയും അനേകം ജനങ്ങള്‍ മരണമടയുകയും ചെയ്യുന്നത് ഇവിടുത്തെ ഒരു പതിവു ആഴ്ചയാണ്.
 
നൈജീരിയ
 
ആഫ്രിക്കൻ വൻകരയുടെ പടിഞ്ഞാറു ഭാഗത്തുള്ള രാജ്യമാണ്‌. ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം കൂടിയാണിത്‌. തട്ടിക്കൊണ്ടുപോകലുകള്‍ക്കും ക്രൂരമായ ആക്രമണങ്ങള്‍ക്കും വളരെ പ്രസിദ്ധമായ ആഫ്രിക്കൻ രാജ്യമാണ് ഇത്. 
 
ലിബിയ
 
ആഫ്രിക്ക വൻ‌കരയുടെ വടക്കുള്ള ഒരു തീരദേശ രാഷ്‌ട്രമാണ് ഇത്. ആഫ്രിക്കയിലെ നാലാമത്തെയും ലോകത്തിൽ പതിനേഴാമത്തെയും വലിയ രാഷ്‌ട്രമായ ലിബിയയ്ക്ക് എട്ടാം സ്ഥാനമാണ് ഈ പട്ടികയിലുള്ളത്. ഓരോ ദിവസവും വിവിധ തരത്തിലുള്ള അക്രമണങ്ങളാണ് ഈ രാജ്യത്ത് അനുഭവപ്പെടുന്നത്.
 
അഫ്ഗാനിസ്ഥാന്‍
 
ഏഷ്യയിലെ ഒരു പരമാധികാര രാജ്യമാണ്‌ അഫ്ഗാനിസ്ഥാൻ. ലോകത്തിലെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളിലൊന്നാണ് ഇത്. അതിനാല്‍ തന്നെ നിരവധി തരത്തിലുള്ള പിടിച്ചുപറികളും കൊലപാതകങ്ങളും ദിവസേന അരങ്ങേറുന്ന ഒരു രാജ്യം കൂടിയാണ് ഇത്.
 
വെനസ്വേല
 
തെക്കേ അമേരിക്കയിലെ ഒരു രാജ്യമാണ് ഇത്. വൻകരയുടെ വടക്കൻ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ഈ രാജ്യത്തിന്റെ സ്ഥാനം.
 
ലെബനോന്‍
 
തട്ടിക്കൊണ്ടുപോകുന്നവരുടെ ഒരു പ്രധാന സ്ഥലമാണ് വടക്കന്‍ സിറിയന്‍ നഗരമായ ആലെപ്പോ‍. നിത്യേന പല തരത്തിലുള്ള വാര്‍ത്തകളാണ് ഇവിടെ നിന്നും പുറത്തുവരാറുള്ളത്. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പേരുകേട്ട രാജ്യങ്ങളില്‍ ഒന്‍പതാമതാണ് ലെബനോന്‍.
 
കൊളംബിയ
 
ദക്ഷിണ അമേരിക്കൻ വൻ‌കരയിലെ ഒരു രാജ്യമാണ് ഇത്. ഈ പട്ടികയില്‍ പത്താമതാണ് കൊളംബിയയുടെ സ്ഥാനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടെക്കികളാകാന്‍ ആഗ്രഹിക്കുന്നവരുടെ ഒഴുക്ക് ബോംബെ ഐഐടിയിലേക്ക്; പ്രവേശന പരീക്ഷയിലെ ആദ്യ നൂറു റാങ്കുകാരില്‍ 67 പേര്‍ക്കും താല്പര്യം ബോംബെ ഐഐടി