Select Your Language

Notifications

webdunia
webdunia
webdunia
webdunia

Israel - Iran Conflict: അനാവശ്യമായി സഞ്ചരിക്കരുത്, ഇസ്രായേലിലുള്ള ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി

India travel advisory Israel, Indian nationals in Israel, Israel travel alert 2025, MEA advisory Israel, Indians in conflict zones, Israel safety warning,ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് യാത്രാ മുന്നറിയിപ്പ്, ഇന്ത്യയുടെ ട്രാവൽ അഡ്വൈസറി ഇസ്രായേൽ, 2025

അഭിറാം മനോഹർ

, തിങ്കള്‍, 16 ജൂണ്‍ 2025 (12:09 IST)
ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം കനക്കുന്നതിനിടെ ഇസ്രായേലില്‍ തുടരുന്ന ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി. ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസിയാണ് കെയര്‍ ഗീവര്‍, നഴ്‌സ്, ജോലിക്കാര്‍, വിദ്യാര്‍ഥികള്‍, വ്യാപാരികള്‍ എന്നിവരടങ്ങുന്ന ഇസ്രായേലിലെ ഇന്ത്യന്‍ സമൂഹത്തിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും ഇസ്രായേല്‍ അധികാരികളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
 
ദേശീയ അടിയന്തരാവസ്ഥ ഇസ്രായേല്‍ പ്രഖ്യാപിക്കുകയും വ്യോമാതിര്‍ത്തി അടയ്ക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ ജാഗ്രത പുലര്‍ത്തണം. അനാവശ്യമായി സഞ്ചരിക്കരുതെന്നും തന്നിട്ടുള്ള നിര്‍ദേശങ്ങള്‍ സൂക്ഷ്മമായി പാലിക്കണമെന്നും എംബസി എക്‌സില്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. എന്ത് സഹായത്തിനായും ബന്ധപ്പെടേണ്ട നമ്പറുകളും എംബസി നല്‍കിയിട്ടുണ്ട്. 24 മണിക്കൂറും ലഭ്യമായ 2 ഹെല്പ് ലൈന്‍ നമ്പറുകളാണ് എംബസി നല്‍കിയിട്ടുള്ളത്. ടെലഫോണ്‍ നമ്പര്‍: +972 54-7520711, +972 54-3278392
 
പശ്ചിമേഷ്യയില്‍ നാശം വിതച്ച് ഇറാന്‍- ഇസ്രായേല്‍ വ്യോമാക്രമണം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെയാണ് ഇന്ത്യന്‍ എംബസി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഇറാന്റെ നിരന്തരമായ ആക്രമണങ്ങളില്‍ അയണ്‍ ഡോമിനെ ഭേദിച്ച് പല മിസൈലുകളും ഇസ്രായേലിന്റെ പ്രധാന നഗരങ്ങളില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇറാന്‍ ആക്രമണത്തില്‍ ഇസ്രായേല്‍ വ്യവസായ നഗരമായ ഫൈഫ തകര്‍ന്നു. 13 മരണങ്ങളാണ് ഇസ്രായേലില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒഴിപ്പിക്കുന്നതിന് തടസമില്ല; ഇന്ത്യയുടെ ആവശ്യത്തോട് പ്രതികരിച്ച് ഇറാന്‍