'ഞാന്‍ പറഞ്ഞതു കേട്ടില്ലെങ്കില്‍ അവിടെ നരകമാക്കും'; ഹമാസിനു അവസാന താക്കീതുമായി ട്രംപ്
ജനുവരി 19 നു നിലവില്‍ വന്ന ആറ് ആഴ്ചത്തെ വെടിനിര്‍ത്തല്‍ കരാറില്‍ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ബന്ദികളെ കൈമാറില്ലെന്ന് ഹമാസ് ഭീഷണിപ്പെടുത്തിയിരുന്നു
എല്ലാ ഇസ്രയേലി ബന്ദികളെയും ഉടന്‍ മോചിപ്പിക്കണമെന്ന് ഹമാസിനു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താക്കീത്. ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ ഹമാസിനെ കാത്തിരിക്കുന്ന സര്‍വ്വ നാശമാണെന്നും ട്രംപ് പറഞ്ഞു. എക്‌സ് പോസ്റ്റിലൂടെയാണ് ട്രംപിന്റെ താക്കീത്.
' ഒരു നിമിഷം പോലും വൈകാതെ എല്ലാ ബന്ദികളെയും മോചിപ്പിക്കണം. നിങ്ങള്‍ കൊലപ്പെടുത്തിയ മനുഷ്യരുടെ മൃതദേഹങ്ങള്‍ ഉടന്‍ വിട്ടുനല്‍കണം. അല്ലാത്തപക്ഷം നിങ്ങള്‍ തീര്‍ന്നു..! ഇത് നിങ്ങള്‍ക്കുള്ള അവസാന താക്കീതാണ്. ഗാസയില്‍ നിന്ന് ഹമാസ് നേതൃത്വം ഒഴിഞ്ഞു പോകണം. നിങ്ങള്‍ക്ക് ഇപ്പോഴും അവസരമുണ്ട്. ഉചിതമായ തീരുമാനമെടുക്കുക. ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ നരകതുല്യമായ സര്‍വ്വനാശമാണ് നിങ്ങളെ കാത്തിരിക്കുന്നത്,' ട്രംപ് പറഞ്ഞു.
ജനുവരി 19 നു നിലവില്‍ വന്ന ആറ് ആഴ്ചത്തെ വെടിനിര്‍ത്തല്‍ കരാറില്‍ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ബന്ദികളെ കൈമാറില്ലെന്ന് ഹമാസ് ഭീഷണിപ്പെടുത്തിയിരുന്നു. ഇത് ട്രംപിനെ പ്രകോപിപ്പിച്ചിരുന്നു. നേരത്തെയും ഹമാസിനെതിരെ ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഹമാസിന്റെ നീക്കത്തെ 'ഭയാനകം' എന്നാണ് നേരത്തെ ട്രംപ് വിശേഷിപ്പിച്ചത്.