Webdunia - Bharat's app for daily news and videos

Install App

പുടിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ചൈനയ്ക്ക് 100 ശതമാനം വരെ തീരുവ ചുമത്തണമെന്ന് ട്രംപ് ചൊവ്വാഴ്ച യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൊവ്വാഴ്ച യൂറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 10 സെപ്‌റ്റംബര്‍ 2025 (12:20 IST)
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള തന്ത്രത്തിന്റെ ഭാഗമായി ചൈനയ്ക്ക് 100 ശതമാനം വരെ തീരുവ ചുമത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൊവ്വാഴ്ച യൂറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. കൂടാതെ ഇന്ത്യയെ സമാനമായ രീതിയില്‍ താരിഫുകള്‍ ഏര്‍പ്പെടുത്താന്‍ ട്രംപ് യൂറോപ്യന്‍ യൂണിയനെ പ്രോത്സാഹിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.
 
ചൈനയും ഇന്ത്യയുമാണ് റഷ്യന്‍ എണ്ണ വാങ്ങുന്നത്. അതിനാല്‍, 2022 ല്‍ ആരംഭിച്ച ഉക്രെയ്‌നിലെ അധിനിവേശം തുടരുമ്പോള്‍ റഷ്യയുടെ സമ്പദ്വ്യവസ്ഥയെ നിലനിര്‍ത്തുന്നതില്‍ അവര്‍ നിര്‍ണായക പങ്ക് വഹിക്കുന്നുവെന്ന് ട്രംപ് ആരോപിക്കുന്നു. കോണ്‍ഫറന്‍സ് കോള്‍ വഴിയാണ് ട്രംപ് ഈ അഭ്യര്‍ത്ഥന യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി ഡേവിഡ് സള്ളിവനോടും മറ്റ് യൂറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥരോടും പറഞ്ഞത്. 
 
അതേസമയം അതിര്‍ത്തി കടന്ന റഷ്യന്‍ ഡ്രോണുകള്‍ വെടിവെച്ചിട്ടെന്ന് പോളണ്ട്. റഷ്യന്‍ ഡ്രോണുകള്‍ തങ്ങളുടെ വ്യോമ അതിര്‍ത്തി ലംഘിച്ചതായും അതിനാല്‍ തന്നെ ഡ്രോണുകളെ വെടിവെച്ചിട്ടതായും പോളണ്ട് അറിയിച്ചു. പിന്നാലെ പോളണ്ടില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. തലസ്ഥാനമായ വാഴ്‌സയിലെ 2 വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെ നാല് വിമാനത്താവളങ്ങള്‍ അടച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നാലെ സൈനിക മുന്നൊരുക്കങ്ങള്‍ നടത്തിയതായും പോളണ്ട് വ്യക്തമാക്കി. എല്ലാവരും വീടുകളില്‍ തുടരണമെന്ന് സൈന്യം അഭ്യര്‍ത്ഥിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിന് ആദ്യകേന്ദ്ര സഹായം: 260.56 കോടി രൂപ അനുവദിച്ചു

ലോകം മുഴുവന്‍ അവസാനിക്കുമ്പോള്‍, അവസരം ലഭിച്ചാല്‍ ഇന്ത്യയെ രക്ഷിക്കുമെന്ന് ചാറ്റ്ജിപിടി: കാരണമിത്

ഗര്‍ഭനിരോധന കോയില്‍ പിടിച്ച് കുഞ്ഞ്, അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് ഡോക്ടര്‍

ക്ഷേമ പെന്‍ഷന്‍ രണ്ടായിരം രൂപയാക്കാന്‍ സര്‍ക്കാര്‍; കോണ്‍ഗ്രസ് എതിര്‍ത്തേക്കും

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കും

അടുത്ത ലേഖനം
Show comments