Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്രംപിന് മറുപടി: യൂറോപ്യന്‍ യൂണിനുമായി ഇന്ത്യയുടെ വ്യാപാരക്കരാര്‍ യാഥാര്‍ത്ഥ്യത്തിലേക്ക്

ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാരക്കാരാര്‍ ചര്‍ച്ചകളുടെ അടുത്തഘട്ടം ഇന്ത്യയില്‍ നടക്കും.

modi

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 8 സെപ്‌റ്റംബര്‍ 2025 (11:38 IST)
modi
യൂറോപ്യന്‍ യൂണിനുമായി ഇന്ത്യയുടെ വ്യാപാരക്കരാര്‍ യാഥാര്‍ത്ഥ്യത്തിലേക്ക്. ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാരക്കാരാര്‍ ചര്‍ച്ചകളുടെ അടുത്തഘട്ടം ഇന്ത്യയില്‍ നടക്കും. ഈ വര്‍ഷം അവസാനത്തോടെ കരാറിന് അന്തിമരൂപം നല്‍കാനാണ് നീക്കം. ചരക്കുകള്‍, സേവനങ്ങള്‍, നിക്ഷേപം, ഡിജിറ്റല്‍ വ്യാപാരം തുടങ്ങിയ വിഷയങ്ങളിലാണ് സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നത്. ചര്‍ച്ചകള്‍ വിജയിച്ചാല്‍ യൂറോപ്യന്‍ നേതാക്കളെ റിപ്പബ്ലിക് ദിന അതിഥികളായി ക്ഷണിക്കും.
 
കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളിലെ വിപണികള്‍ ഇന്ത്യയ്ക്ക് തുറന്നു കിട്ടും. നേരത്തെ യൂറോപ്പിലെ പ്രധാന രാജ്യമായ യുകെയുമായുള്ള വ്യാപാരക്കാരാര്‍ ഇന്ത്യ ഒപ്പുവച്ചിരുന്നു. അതേസമയം പ്രതികാരചുങ്കത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ തീരുവാ ഇനിയും ഉയര്‍ത്തുമെന്ന് ട്രംപ് പറഞ്ഞു. ട്രംപിന്റെ തീരുവ നേരിടുന്നതിനായി ബ്രിക്‌സ് രാജ്യങ്ങളുടെ ഉച്ചകോടി ഇന്ന് വെര്‍ച്വലായി നടക്കും. 
 
റഷ്യയ്ക്കായി കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനാണ് ആലോചിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കും കൂടുതല്‍ തീരുവ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Donald Trump: റഷ്യയെ വിടാതെ ട്രംപ്; കൂടുതല്‍ ഉപരോധം, പണി ഇന്ത്യക്കും?