Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൂട്ടക്കരുതി അവസാനിപ്പിച്ച തനിയ്ക്ക് തന്നെ നൊബേൽ പുരസ്കാരം: ഉറപ്പിച്ച് പറഞ്ഞ് ട്രംപ്

വാർത്തകൾ
, തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2020 (09:56 IST)
വാഷിങ്‌ടണ്‍: 2021ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം തനിയ്ക്ക് തന്നെ എന്ന് ഉറപ്പിച്ചുപറഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. നോര്‍ത്ത് കരോലൈനയിലെ റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു സമാധാനത്തിനുള്ള നൊബേൽ സമാനം തനിയ്ക്ക് തന്നെ എന്ന് ട്രംപ് സ്വയം പ്രഖ്യാപിച്ചത്. സെര്‍ബിയയും കൊസോവോയും തമ്മിലുള്ള കൂട്ടക്കുരുതി അവസാനിപ്പിക്കുന്നതാണ് ഇതിനുള്ള കാരണമായി ട്രംപ് ഉയർത്തിക്കാട്ടിയത്.
 
നോർവീജിയൻ പാര്‍ലമെന്റ് അംഗമായ ക്രിസ്റ്റ്യന്‍ ടൈബ്രിങ് ജെഡെ 2021ലെ സമാധനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് ട്രംപിനെ നാമനിർദേശം ചെയ്തിരുന്നു. ഇസ്രയേലും യുഎഇയുമായുള്ള സമാധാന കരാറിൽ മധ്യസ്ഥത വഹിച്ചത് ചുണ്ടിക്കാട്ടിയാണ് നാമനിർദേശം. കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിയ്ക്കാൻ ട്രംപ് താൽപ‌ര്യം പ്രകടിപ്പിച്ചതും നാമനിർദേശത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഇൻസർട്ട് ചെയ്യാൻ സമ്മതിച്ചില്ലെങ്കിലും കുഴപ്പമില്ല, ബാക്കിയെങ്കിലും ചെയ്യാൻ കിട്ടുമോ' എന്ന് എന്നോട് ചോദിച്ച നടൻ സിദ്ദിഖിന്റെ കൂറുമാറ്റം അത്ഭുതപ്പെടുത്തുന്നില്ല: രേവതി സമ്പത്ത്