Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബ്രാഹ്മണര്‍ ഇന്ത്യക്കാരെ ചൂഷണം ചെയ്യുന്നു, നമ്മള്‍ അത് നിര്‍ത്തണം: ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ

ബ്രാഹ്മണര്‍ ഇന്ത്യന്‍ ജനതയുടെ ചെലവില്‍ ലാഭം കൊയ്യുകയാണെന്നും അത് നമ്മള്‍ തടയണമെന്നുമാണ് നവാരോയുടെ പുതിയ വാദം.

Trump India Tariff 50 percent,Modi’s War US statement,US India trade conflict,Russia Ukraine war India oil,മോദിയുടെ യുദ്ധം, ഇന്ത്യക്കെതിരെ യുഎസ്, ഇന്ത്യ- അമേരിക്ക, റഷ്യൻ എണ്ണ ഇറക്കുമതി

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 1 സെപ്‌റ്റംബര്‍ 2025 (13:09 IST)
ബ്രാഹ്മണര്‍ ഇന്ത്യക്കാരെ ചൂഷണം ചെയ്യുന്നുവെന്നും നമ്മള്‍ അത് നിര്‍ത്തണമെന്നും ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ. ബ്രാഹ്മണര്‍ ഇന്ത്യന്‍ ജനതയുടെ ചെലവില്‍ ലാഭം കൊയ്യുകയാണെന്നും അത് നമ്മള്‍ തടയണമെന്നുമാണ് നവാരോയുടെ പുതിയ വാദം. നേരത്തെ റഷ്യന്‍ എണ്ണ ഇന്ത്യ വാങ്ങുന്നതിനെതിരെ നവാരോ രംഗത്തെത്തിയിരുന്നു.
 
യുക്രൈന്‍ യുദ്ധം നടത്തുന്നത് ഇന്ത്യയെന്നായിരുന്നു ആരോപണം. പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു മികച്ച നേതാവാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ എന്നിരിക്കെ എങ്ങനെയാണ് ഇന്ത്യ റഷ്യയുമായും  ചൈനീസ് പ്രസിഡന്റുമായും സഹകരിക്കുന്നതെന്ന് തനിക്ക് മനസ്സിലാവുന്നില്ലെന്ന് നവാരോ പറഞ്ഞു.
 
അതുകൊണ്ട് എന്താണ് സംഭവിക്കുന്നത് എന്ന് ഇന്ത്യന്‍ ജനത മനസ്സിലാക്കുക. ബ്രാഹ്മണര്‍ ഇന്ത്യന്‍ ജനതയെ ചൂഷണം ചെയ്ത് ലാഭം കൊയ്യുകയാണ്. അത് നമ്മള്‍ തടയേണ്ടതുണ്ട്-നവാരോ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Rahul Mamkootathil: 'ഒന്നും രണ്ടുമല്ല, ആറ് പരാതികള്‍'; രാഹുല്‍ മാങ്കൂട്ടത്തിലിനു കുരുക്ക്, ഇരയായ യുവതിയും മുന്നോട്ടുവന്നേക്കും