Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണ്ട് ചതിച്ചു, ഇന്ത്യയ്ക്ക് തിരിച്ചടി: മരുന്നുകൾക്കുൾപ്പടെ ഇറക്കുമതി തീരുവ ചുമത്തി ട്രംപ്

Narendra Modi and Donald Trump

അഭിറാം മനോഹർ

, വ്യാഴം, 20 ഫെബ്രുവരി 2025 (19:59 IST)
യുഎസിന്റെ വ്യാപാരകമ്മി കുറയ്ക്കുന്നതിനും ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും മറ്റ് നയലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുമായി കൂടുതല്‍ ഉത്പന്നങ്ങക്ക് തീരുവ പ്രഖ്യാപിക്കാനൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാറുകള്‍, ചിപ്പുകള്‍,ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയ്ക്ക് അടുത്ത മാസത്തിന് മുന്‍പായി പുതിയ നികുതികള്‍ നടപ്പിലാക്കാനാണ് നീക്കം. ഇന്ത്യയ്ക്ക് തീരുവകളില്‍ ഇളവുണ്ടകില്ലെന്നും ട്രംപ് വ്യക്തമാക്കി.
 
യുഎസിലെ ഉത്പന്നങ്ങള്‍ ഇന്ത്യയിലും ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ യുഎസിലും വില്‍ക്കുമ്പോഴുള്ള പരസ്പര നികുതി ഒഴിവാക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യ. മാര്‍ച്ച് 12 മുതല്‍ മുഴുവന്‍ സ്റ്റീല്‍,അലുമിനിയം ഉത്പന്നങ്ങളുടെ ഇറക്കുമതികള്‍ക്കും 25 ശതമാനം തീരുവ ചുമത്താന്‍ തുടങ്ങുമെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെയാണ് കാറുകള്‍, ചിപ്പുകള്‍,തടി,ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയ്ക്കും നികുതി വര്‍ധിപ്പിക്കുന്നത്. ഇന്ത്യയിലെ മരുന്ന് കമ്പനികളുടെ വരുമാനത്തില്‍ ഏറെയും വരുന്നത് യുഎസില്‍ നിന്നാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചിത്രശലഭത്തിന്റെ അവശിഷ്ടങ്ങള്‍ ശരീരത്തില്‍ കുത്തിവച്ചു; ഏഴുദിവസത്തിനുശേഷം 14 വയസ്സുകാരന്‍ മരിച്ചു