ഇരട്ടകളായി പിറന്നവർക്ക് പരസ്‌പരമുള്ള മാനസിക അടുപ്പം വളരെ കൂടുതലായിരിക്കും എന്നാൽ ആ അടുപ്പം കാമുകനെ പങ്കിടൂന്നതിലേക്ക് വരെ എത്തുമോ ? എങ്കിൽ അങ്ങനെ സംഭവിച്ചുകഴിഞ്ഞു. ലോകത്തിലെ ഏറ്റവും സാമ്യുമുള്ള സമജാത ഇരട്ടകളാണ് ഒരേ കാമുകനെ പങ്കിട്ടെടുത്തിരിക്കുന്നത്.
ഓസ്ട്രേലിയയിലെ പെർത്തിൽനിന്നുള്ള അന്ന. ലൂസി എന്നി 33 കാരികൾ 2012മുതൽ മെക്കാനിക്കായ ബെന്‍ ബയെ എന്ന യുവാവുമായി ഡേറ്റിംഗിലാണ്. ബെനിനെ വിവാഹം കഴിക്കണം എന്നാണ് ഇരുവരുടെയും ആഗ്രഹം. പക്ഷേ ഓസ്ട്രേലിയയിലെ നിയമം ഇരുവരുടെയും ആഗ്രഹത്തിന് വിലങ്ങുതടിയാവുകയാണ്.
ഒന്നിലധികം ആളുകളെ ഒരേ സമയം വിവാഹം കഴിക്കുന്നത് ഓസ്ട്രേലിയയിൽ നിയമം വഴി നിരോധിച്ചിട്ടുള്ളതാണ്. ഇത് അറിഞ്ഞുകൊണ്ട് തന്നെ ഒരു ചാനൽ ഷോയിലൂടെ ഇരുവരും ആഗ്രഹം വെളിപ്പെടുത്തി. ഏറ്റവുമധികം സാമ്യമുള്ള ഇരട്ടകളായി തുടരുന്നതിന് 250000 ഡോളർ ചിലവാക്കി പല തവണ സൌന്ദര്യ ശസ്ത്രക്രിയകൾക്ക് വിധേയരായി ഇവർ നേരത്തെ തന്നെ വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്.