Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് വ്യാപനം: ഇന്ത്യയിൽ നിന്നും നേരിട്ട് യുഎഇയിലേക്കുള്ള പ്രവേശനവിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി

കൊവിഡ് വ്യാപനം: ഇന്ത്യയിൽ നിന്നും നേരിട്ട് യുഎഇയിലേക്കുള്ള പ്രവേശനവിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി
, ചൊവ്വ, 4 മെയ് 2021 (17:22 IST)
ഇന്ത്യയിൽ നിന്നും നേരിട്ട് യുഎഇയിലേക്ക് പ്രവേശിക്കാനുള്ള യാത്രാവിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി. ഈ മാസം പതിനാലിന് അവസാനിക്കാനിരുന്ന വിലക്കാണ് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചത്.ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് യു.എ.ഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല.
 
രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദര്‍ശിച്ചവര്‍ക്കും ഈ വിലക്ക് ബാധകമാണ്. മറ്റ് രാജ്യങ്ങള്‍ വഴി യു.എ.ഇയില്‍ പ്രവേശിക്കണമെങ്കില്‍ ഇന്ത്യയ്ക്ക് പുറത്ത് രണ്ടാഴ്ച ക്വാറന്റീന്‍ പൂര്‍ത്തിയാക്കണം. ഇതോടെ കേരളത്തിൽ അവധിക്കെത്തിയ പ്രവാസികളുടെ യുഎഇയിലേക്കുള്ള മടക്കം അനിശ്ചിതമായി നീളാനാണ് സാധ്യത. ഗള്‍ഫിലേക്ക് കടക്കുക എന്ന ഉദ്ദേശത്തോടെ വരുന്നവരെ രാജ്യത്തിലേക്ക് സ്വീകരിക്കില്ലെന്ന് കഴിഞ്ഞ ദിവസം നേപ്പാൾ,മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളും വ്യക്തമാക്കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൃഗശാലയിലെ സിംഹങ്ങളില്‍ കോവിഡ്; ആശങ്ക