Webdunia - Bharat's app for daily news and videos

Install App

UAE Weather: യുഎഇയില്‍ കനത്ത മഴ, ഒമാനില്‍ മരണം 18; ദുബായില്‍ പ്രളയ സമാന സാഹചര്യം !

ദുബായിലെ വെള്ളം കയറിയ നഗരങ്ങളില്‍ പൊലീസും അടിയന്തര വിഭാഗവും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്

രേണുക വേണു
ബുധന്‍, 17 ഏപ്രില്‍ 2024 (10:33 IST)
UAE Weather, Heavy Rain in Oman, Dubai

UAE Weather: യുഎഇയില്‍ ശക്തമായ മഴയില്‍ പ്രളയ സമാന സാഹചര്യം. ഒമാനില്‍ മരണസംഖ്യ 18 ആയി. കാണാതായ ആളുകള്‍ക്കായി തെരച്ചില്‍ തുടരുന്നു. തിങ്കളാഴ്ച രാത്രിയോടെ തുടങ്ങിയ മഴ ഇന്നലെ വൈകിട്ടും തുടര്‍ന്നു. ദുബായില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 142 മില്ലി മീറ്റര്‍ മഴ ലഭിച്ചെന്നാണ് കണക്കുകള്‍. ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെള്ളം കയറി. കൊച്ചിയില്‍ നിന്നു യുഎഇയിലേക്കുള്ള മൂന്ന് വിമാനങ്ങള്‍ ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്. 
 
ദുബായിലെ വെള്ളം കയറിയ നഗരങ്ങളില്‍ പൊലീസും അടിയന്തര വിഭാഗവും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ചൊവ്വാഴ്ച രാത്രി ദുബായില്‍ ശക്തമായ ഇടിമിന്നലും അനുഭവപ്പെട്ടു. മെട്രോ ഗതാഗതം താറുമാറായി. ഓണ്‍പാസീവ് മെട്രോ സ്റ്റേഷന്‍, മാള്‍ ഓഫ് എമിറേറ്റ്‌സ് എന്നിവിടങ്ങളില്‍ വെള്ളം കയറിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. യുഎഇയില്‍ സ്‌കൂളുകള്‍ അടച്ചു. ടാങ്കര്‍ ട്രക്കുകളുടെ സഹായത്തോടെയാണ് വീടുകളിലെ കയറിയ വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. ബഹ്‌റിന്‍, ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളിലും ശക്തമായ മഴ ലഭിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

അടുത്ത ലേഖനം
Show comments