കേരളം ചുട്ടുപൊള്ളുന്നു, റഷ്യയില്‍ വന്‍ പ്രളയം !
നാലായിരത്തിലേറെ കുടുംബങ്ങളെ പ്രളയം നേരിട്ടു ബാധിച്ചിട്ടുണ്ടെന്നാണ് വിവരം
കനത്ത വേനലില്‍ കേരളം ചുട്ടുപൊള്ളുമ്പോള്‍ റഷ്യയില്‍ വന്‍ പ്രളയം. തെക്കന്‍ റഷ്യയിലെ കുര്‍ഗന്‍ മേഖലയിലാണ് പ്രളയം ശക്തമായിരിക്കുന്നത്. 19,000 പേരുടെ ജീവന്‍ ഭീഷണിയിലാണെന്ന് റിപ്പോര്‍ട്ട്. നിരവധി ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു.
നാലായിരത്തിലേറെ കുടുംബങ്ങളെ പ്രളയം നേരിട്ടു ബാധിച്ചിട്ടുണ്ടെന്നാണ് വിവരം. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. പ്രളയ ബാധിത മേഖലകളില്‍ റഷ്യന്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.
കനത്ത മഴയെ തുടര്‍ന്ന് ഡാം തകര്‍ന്നതാണ് പ്രളയത്തിനു കാരണമായത്. ഓറന്‍ബര്‍ഗിലെ ഉരാള്‍ നദിക്കു കുറുകേയുള്ള ഡാമാണ് കഴിഞ്ഞ ദിവസം തകര്‍ന്നത്. വെള്ളപ്പൊക്കം കസാഖിസ്ഥാന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഓര്‍സ്‌ക് നഗരത്തിലും ബീതി വിതച്ചു.