Select Your Language

Notifications

webdunia
webdunia
webdunia
webdunia

UAE Weather: യുഎഇയില്‍ അടുത്ത ആഴ്ച വീണ്ടും മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

കഴിഞ്ഞ ദിവസങ്ങളില്‍ യുഎഇയില്‍ അതിശക്തമായ മഴ ലഭിച്ചിരുന്നു. പലയിടത്തും പ്രളയ സമാന സാഹചര്യമുണ്ടായി

UAE Weather

രേണുക വേണു

, ശനി, 20 ഏപ്രില്‍ 2024 (10:04 IST)
UAE Weather: യുഎഇയില്‍ അടുത്ത ആഴ്ച മഴ കനക്കുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത ആഴ്ച തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. ചില പ്രദേശങ്ങളില്‍ മഴ തീവ്രമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 
 
തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ സജ്ജമാണെന്നും അധികൃതര്‍ വ്യക്തമാക്കി. 
 
കഴിഞ്ഞ ദിവസങ്ങളില്‍ യുഎഇയില്‍ അതിശക്തമായ മഴ ലഭിച്ചിരുന്നു. പലയിടത്തും പ്രളയ സമാന സാഹചര്യമുണ്ടായി. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഷാര്‍ജയില്‍ നിരവധി താമസക്കാരെ മാറ്റിപ്പാര്‍പ്പിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Thrissur Pooram: പൊലീസ് നിയന്ത്രണത്തില്‍ പ്രതിഷേധം; തൃശൂര്‍ പൂരം വെടിക്കെട്ട് നാല് മണിക്കൂര്‍ വൈകി, ചരിത്രത്തില്‍ ആദ്യം