യുക്രൈനിനുവേണ്ടി നാറ്റോ വാരാത്തതും ലോക രാജ്യങ്ങളുടെ സഹായം ലഭിക്കാത്തതും കാരണം ഗതിയില്ലാതെ യുക്രൈന്‍ റഷ്യയുമായി ധാരണയിലെത്താന്‍ ശ്രമിക്കുന്നു. റഷ്യയുടെ വ്യോമയാക്രമണത്തില്‍ തലസ്ഥാനമായ കീവിലെ വമ്പന്‍ കെട്ടിടങ്ങളെല്ലാം തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതോടെയാണ് റഷ്യ എതിര്‍ക്കുന്ന നാറ്റോ അംഗത്വമെന്ന ലക്ഷ്യത്തെ രാജ്യം ഉപേക്ഷിക്കുന്നതായി യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി പറഞ്ഞത്. റഷ്യക്കെതിരെ ശക്തമായി തിരിച്ചടിക്കുന്ന സെലന്‍സ്‌കിയെ പാശ്ചാത്യ രാജ്യങ്ങള്‍ പ്രശംസിച്ചിട്ടുണ്ട്.
റഷ്യന്‍ സൈന്യത്തോട് കീഴടങ്ങാനും അദ്ദേഹം ആവശ്യപ്പെട്ടു. നിങ്ങള്‍ക്ക് ഇവിടെയുള്ള ആളുകളുടെ ജീവന്‍ ആല്ലാതെ യുക്രൈനില്‍ നിന്നും ഒന്നും എടുത്തുകൊണ്ട് പോകാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു വീഡിയോ മെസേജിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിങ്ങള്‍ എന്തിനുവേണ്ടിയാണ് മരിക്കുന്നത്, നിങ്ങളും അതിജീവിക്കാന്‍ ശ്രമിക്കുകയാണെന്ന് എനിക്കറിയാം. നാറ്റോയില്‍ ചേരണമെന്ന യുക്രൈന്റെ ആഗ്രഹം വേണ്ടെന്നുവയ്ക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.