Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാറ്റോ രാജ്യങ്ങളെ റഷ്യ ആക്രമിക്കും, പ്രതിരോധം ശക്തമാക്കണം: മുന്നറിയിപ്പ് നൽകി സെലൻസ്കി

നാറ്റോ രാജ്യങ്ങളെ റഷ്യ ആക്രമിക്കും, പ്രതിരോധം ശക്തമാക്കണം: മുന്നറിയിപ്പ് നൽകി സെലൻസ്കി
, തിങ്കള്‍, 14 മാര്‍ച്ച് 2022 (15:01 IST)
വൈകാതെ തന്നെ നാറ്റോ രാജ്യങ്ങളെയും റഷ്യ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഉക്രെയ്‌ൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്‌കി. റഷ്യയ്ക്കെതിരെ പ്രതിരോധം ശക്തമാക്കണമെന്നും  യുക്രൈനുമേൽ വ്യോമനിരോധന മേഖല പ്രഖ്യാപിക്കണമെന്നും സെലൻസ്കി പറഞ്ഞു. 
 
പോളണ്ട്-യുക്രൈന്‍ അതിര്‍ത്തിക്ക് സമീപമുള്ള യവോരിവ് നഗരത്തിൽ റഷ്യ നടത്തിയ അക്രമണത്തിൽ  35 പേർ കൊല്ലപ്പെടുകയും 134 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. 30ലധികം ക്രൂയിസ് മിസൈലുകൾ പ്രയോഗിച്ചതായാണ് യുക്രൈയ്ന്റെ ആരോപണം.
 
പോളണ്ട് അതിർത്തിയിൽ നിന്ന് 25 കിലോമീറ്റർ മാത്രം അകലെയാണ് റഷ്യ വ്യോമാക്രമണം നടത്തിയത്. ഇത് ആശങ്ക സൃഷ്ടിക്കുന്നതായി ബ്രിട്ടനും അമേരിക്കയും പ്രതികരിച്ചു.  റഷ്യയുടെ അധിനിവേശം നാറ്റോ സഖ്യരാജ്യത്തിന് നേര്‍ക്കുവന്നാല്‍ കൂട്ടായ സംരക്ഷണമുണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനും മുന്നറിയിപ്പ് നല്‍കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വ്യാജസർട്ടിഫിക്കറ്റ് ഹാജരാക്കി കൊവിഡ് നഷ്ടപരിഹാരം തട്ടിയെടുക്കൽ: ഇത്രത്തോളം അധഃപതിച്ചോയെന്ന് കോടതി