കടലിലും റഷ്യന്‍ ആക്രമണം; യുക്രൈന്‍ നാവികസേനയുടെ നിരീക്ഷണ കപ്പല്‍ തകര്‍ന്നു
ഡ്രോണ്‍ ആക്രമണത്തിലാണ് കപ്പല്‍ റഷ്യ തകര്‍ത്തതെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു.
Publish Date: Fri, 29 Aug 2025 (11:48 IST)
Updated Date: Fri, 29 Aug 2025 (11:51 IST)
കടലിലും ആക്രമണം നടത്തി റഷ്യ. യുക്രൈന്‍ നാവികസേനയുടെ നിരീക്ഷണ കപ്പല്‍ തകര്‍ന്നു. നാവിക സേനയുടെ നിരീക്ഷണ കപ്പലായ സിംഫെറോപോള്‍ ആണ് തകര്‍ന്നത്. ഡ്രോണ്‍ ആക്രമണത്തിലാണ് കപ്പല്‍ റഷ്യ തകര്‍ത്തതെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. കപ്പല്‍ തകര്‍ന്നതായി യുക്രൈന്‍ അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തില്‍ ഒരു ക്രൂ അംഗം കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം കപ്പലിലെ ഭൂരിഭാഗം ജീവനക്കാരും സുരക്ഷിതരാണെന്നും യുക്രൈന്‍ അറിയിച്ചു. ഒരു പതിറ്റാണ്ടിനിടെ യുക്രൈന്‍ നിര്‍മ്മിച്ച ഏറ്റവും വലിയ കപ്പലാണ് റഷ്യ തകര്‍ത്തത്. അതേസമയം യുക്രൈന്‍ തലസ്ഥാനത്ത് റഷ്യയുടെ അതിശക്തമായ വ്യോമാക്രമണം. നാലു കുട്ടികള്‍ ഉള്‍പ്പെടെ 17 പേര്‍ കൊല്ലപ്പെട്ടു. നയതന്ത്ര ചര്‍ച്ചകള്‍ക്ക് പകരം റഷ്യ മിസൈലുകള്‍ തൊടുത്തുവെന്ന വിമര്‍ശനവുമായി യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി രംഗത്തെത്തി. പിന്നാലെ അമേരിക്ക, യുകെ, ഫ്രാന്‍സ്, തുടങ്ങിയ രാജ്യങ്ങളും റഷ്യക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് റഷ്യന്‍ ആക്രമണം. അതേസമയം ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ അധിക തീരുവ റഷ്യന്‍ എണ്ണയുടെ പേരില്‍ മാത്രമല്ലെന്ന് സമ്മതിച്ച് അമേരിക്ക. ഇന്ത്യ ചില വിഷയങ്ങളില്‍ കടുംപിടുത്തം പിടിക്കുകയാണെന്നും വ്യാപാര കരാര്‍ ചര്‍ച്ച ഇന്ത്യ അനാവശ്യഅനാവശ്യമായി നീട്ടിയെന്നും അമേരിക്കന്‍ ട്രഷറീസ് സെക്രട്ടറി പറഞ്ഞു.