റഷ്യൻ അധിനിവേശം തുടരുന്ന കീവിലെ ബുച്ചയിൽ നടന്നത് കൂട്ടക്കുരുതിയെന്ന് യുക്രെയ്‌ൻ പ്രധാനമന്ത്രി വ്ലാഡിമർ സെലൻസ്കി. കീവിന് വടക്ക് പടിഞ്ഞാറുള്ള ബുച്ചയിൽ ഇരുപതിലധികം മൃതദേഹങ്ങൾ കണ്ടെത്തിയതായിരുന്നു റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
രാഷ്ട്രത്തിന്റെയും ജനങ്ങളുടെയും മുഴുവന്‍ ഉന്മൂലനമാണ് നടക്കുന്നത്. നൂറിലധികം ദേശീയത ഞങ്ങള്‍ക്കുണ്ട്. ദേശീയതയെ ഉന്മൂലനം ചെയ്യലാണ് റഷ്യയുടെ ഈ നടപടിയിലൂടെയുണ്ടാകുന്നത്. പക്ഷേ റഷ്യയുടെ ഫെഡറേഷന്‍ നയത്തോട് കീഴടങ്ങാന്‍ ഞങ്ങള്‍ തയ്യാറല്ല. ഇതെല്ലാം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് സംഭവിക്കുന്നത്. സെലൻസ്‌കി പറഞ്ഞു.
റഷ്യന്‍ സൈന്യം പ്രദേശത്ത് നിന്ന് പിന്‍വാങ്ങിയതിന് ശേഷം ബുച്ചയിലെ തെരുവില്‍ ഇരുപതിലധികം സാധാരണക്കാരുടെ മൃതദേഹം ചിതറിക്കിടക്കുന്നതായി ചിത്രങ്ങള്‍ എഎഫ്പി പുറത്തുവിട്ടിരുന്നു. കീവിലെ മറ്റ് പരിസര നഗരങ്ങളിലും മൃതദേഹങ്ങൾ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ.