Select Your Language

Notifications

webdunia
webdunia
webdunia
webdunia

എഐ ഭീഷണികൾ നേരിടണമെന്ന് രക്ഷാസമിതി യോഗത്തിൽ യുഎസും ചൈനയും

എഐ ഭീഷണികൾ നേരിടണമെന്ന് രക്ഷാസമിതി യോഗത്തിൽ യുഎസും ചൈനയും
, ബുധന്‍, 19 ജൂലൈ 2023 (19:01 IST)
നിര്‍മിതബുദ്ധിയുമായി ബന്ധപ്പെട്ട് യുഎന്‍ രക്ഷാസമിതിയുടെ ആദ്യ യോഗം നടന്നു. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവര്‍ലിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ അംഗരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. നിമിതബുദ്ധി കടിഞ്ഞാണില്ലാത്ത കുതിരയായി മാറരുതെന്ന് യോഗത്തില്‍ ചൈന അഭിപ്രായപ്പെട്ടു.
 
അതേസമയം ജനങ്ങളെ സെന്‍സര്‍ ചെയ്യാനോ അടിച്ചമര്‍ത്താനോ എ ഐ ഉപയോഗിക്കുന്നതിനെതിരെ യുഎസ് മുന്നറിയിപ്പുമായെത്തി. എ ഐയ്ക്ക് അതിരുകള്‍ ഒന്നും തന്നെയില്ലെന്നും അതിനാല്‍ തന്നെ ഇത്തരം സങ്കേതിക വിദ്യകള്‍ക്കായി ഒരു ആഗോള സംവിധാനത്തിന് രൂപം നല്‍കേണ്ടതുണ്ടെന്നും ബ്രിട്ടന്‍ അഭിപ്രായപ്പെട്ടു. എഐയുടെ സനിക,സൈനികേതര ഉപയോഗം ലോകസമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന ആശങ്കയാണ് യുഎന്‍ ജനറല്‍ ആന്റോണിയ ഗുറ്റാറെസ് പങ്കുവെച്ചത്. അതേസമയം അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിര്‍ത്താന്‍ ചുമതലപ്പെട്ട രക്ഷാസമിതി എഐയെ പറ്റി ചര്‍ച്ച ചെയ്യേണ്ടതുണ്ടോ എന്ന ചോദ്യമാണ് റഷ്യ മുന്നോട്ട് വെച്ചത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പതിനാലുകാരിയെ പീഡിപ്പിച്ച ചിറ്റപ്പനായ 24കാരന് 13വര്‍ഷം കഠിന തടവും 45,000 രൂപ പിഴയും