Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവിസ്മരണീയം, ഹാപ്പിനസ് ക്ലാസിൽ കുട്ടികൾക്കൊപ്പം ചിലവിട്ട അനുഭവം പങ്കുവച്ച് മെലാനിയ ട്രംപ്, വീഡിയോ !

അവിസ്മരണീയം, ഹാപ്പിനസ് ക്ലാസിൽ കുട്ടികൾക്കൊപ്പം ചിലവിട്ട അനുഭവം പങ്കുവച്ച് മെലാനിയ ട്രംപ്, വീഡിയോ !
, വെള്ളി, 28 ഫെബ്രുവരി 2020 (13:12 IST)
അമേരിക്കൻ പ്രസിഡന്റ് ട്രംപിനെയും കുടുംബത്തിന്റെയും ഇന്ത്യാ സന്ദർശനത്തിൽ പ്രധാനപ്പെട്ട ഒരു പരിപടിയായിരുന്നു. അമേരിക്കൻ പ്രഥമ വനിതയുടെ ഡൽഹി സർക്കാർ സ്കൂൾ സന്ദർശനം. പ്രസിന്റ് ട്രംപ് മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ മെലാനിയ ട്രംപ് എത്തിയത് മോട്ടിബാഗിലെ സര്‍വോദയ കോ-എജുക്കേഷന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കായിരുന്നു.
 
സ്കൂളിലെ ഹാപ്പിനസ് ക്ലാസ് സാന്ദർശിച്ച അനുഭവത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഇപ്പോൾ മെലാനിയ ട്രംപ്. 'ന്യുഡൽഹി സർവോദയ സ്കൂളിലെ മറക്കാനാവത്ത ഒരു സായാഹ്നം. മികവുറ്റ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒപ്പം സമയം ചിലവഴിക്കാൻ സാധിച്ചത് ഒരു ബഹുമതിയാണ്. ഹൃദ്യമായ സ്വീകരണത്തിന് നന്ദി'. സ്കൂൾ സന്ദർശനത്തിന്റെ വീഡിയോ പങ്കുവച്ചുകൊണ്ട് മെലാനിയ ട്രംപ് ട്വിറ്ററിൽ കുറിച്ചു.
 
ഒരു മണിക്കൂർ നേരം മെലാനിയ ട്രംപ് ഡൽഹിയിലെ സർവോദയ സ്കൂളിൽ ചിലവിട്ടിരുന്നു. രാജസ്ഥാനി പാഞ്ചാബി, നൃത്തങ്ങൾ ഉൾപ്പടെ വിദ്യാർത്ഥികളുടെ കലാപരിപാടികൾ കണ്ട് ആസ്വദിച്ച ശേഷമാണ് മെലാനിയ മടങ്ങിയത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആണ് 2018ൽ സർവോദയ സ്കൂളിൽ ഹാപ്പിനസ് ക്ലാസ് ആരംഭിച്ചത്. 45 മിനിറ്റ് ദൈർഘ്യമുള്ള ക്ലാസിൽ കഥ പറച്ചിൽ മെഡിറ്റേഷൻ എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ശ്വാസം കിട്ടാതെ ഇന്ത്യ’ ; വായു മലിനീകരണത്തിൽ ചെന്നൈയും ഡൽഹിയും മുന്നിൽ, കേരളത്തിന്റെ അവസ്ഥയെന്ത്?