Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൂട്ടിയിടിച്ചത് 133 വാഹനങ്ങള്‍ ഒരുമിച്ച്; ആറുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു

കൂട്ടിയിടിച്ചത് 133 വാഹനങ്ങള്‍ ഒരുമിച്ച്; ആറുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു

ശ്രീനു എസ്

, വെള്ളി, 12 ഫെബ്രുവരി 2021 (15:13 IST)
അമേരിക്കയിലെ ടെക്‌സസിലുണ്ടായ വാഹനാപടത്തില്‍ കൂട്ടിയിടിച്ചത് 133 വാഹനങ്ങള്‍. സംഭവത്തില്‍ ആറുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കനത്ത മഞ്ഞുവീഴ്ചയില്‍ റോഡ് കാണാന്‍ കഴിയാത്തതാണ് അപകടം ഉണ്ടാക്കിയത്. അപകടത്തില്‍ 60പേര്‍ക്കോളം പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്കു മാറ്റി. കൂടുതലും ട്രക്കുകളും കാറുകളുമാണ് അപകടത്തില്‍ പെട്ടത്.
 
അപകടത്തെ തുടര്‍ന്ന് പലരും കാറിനുള്ളില്‍ കുടുങ്ങിപ്പോയി. ഹൈഡ്രോളിക് റെസ്‌ക്യൂ ഉപകരണങ്ങള്‍ കൊണ്ടാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. വാഹനങ്ങള്‍ മറ്റുവാഹനങ്ങളുടെ മുകളില്‍ കയറിയിട്ടുണ്ട്. അപകട ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുഡിഎഫ് അധികാരത്തിലെത്തിയാൽ ചെയ്യേണ്ടത് രണ്ട് കാര്യങ്ങൾ: ഐശ്വര്യയാത്രയിൽ മേജർ രവി