Select Your Language

Notifications

webdunia
webdunia
webdunia
webdunia

US attacks Iran: സ്ഥിതി വഷളാക്കി യുഎസ് ഇടപെടല്‍; ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങള്‍ ആക്രമിച്ചു

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കാനുള്ള യുഎസ് തീരുമാനത്തെ ഇസ്രയേല്‍ സ്വാഗതം ചെയ്തു

Trump stopped Israel Iran plan,ട്രംപ് ഇടപെടൽ ഇസ്രായേൽ-ഇറാൻ,ഖമെനെയെ ലക്ഷ്യമിട്ട ഇസ്രായേൽ ഗൂഢാലോചന,ഇസ്രായേലിന്റെ രഹസ്യ പ്രവർത്തനം ,Israeli plot against Khamenei,Ayatollah Ali Khamenei assassination attempt,Trump Iran Israel secret operation,ഇറാൻ-ഇസ്രാ

രേണുക വേണു

Washington , ഞായര്‍, 22 ജൂണ്‍ 2025 (08:36 IST)
US Attacks Iran: ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ആക്രമിച്ചെന്ന് യുഎസ്. ഫോര്‍ദോ, നതാന്‍സ്, എസ്ഫാന്‍ എന്നിവിടങ്ങളിലെ ആണവനിലയങ്ങളിലാണ് ആക്രമണം നടന്നത്. ഇറാനെതിരായ ആക്രമണത്തില്‍ ഇസ്രയേലിനൊപ്പം ചേരാന്‍ യുഎസ് തീരുമാനിച്ചത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കും. 
 
ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കാനുള്ള യുഎസ് തീരുമാനത്തെ ഇസ്രയേല്‍ സ്വാഗതം ചെയ്തു. ധീരമായ തീരുമാനത്തിലൂടെ ഇറാനിലെ ആണവകേന്ദ്രങ്ങള്‍ കൃത്യമായി ആക്രമിച്ചെന്നും യുഎസിനും ഡൊണാള്‍ഡ് ട്രംപിനും നന്ദി പറയുന്നതായും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ചരിത്രം മാറ്റികുറിക്കുന്ന തീരുമാനമാണ് ട്രംപ് എടുത്തത്. ലോകത്ത് ഒരു രാജ്യത്തിനും ചെയ്യാന്‍ സാധിക്കാത്തതാണ് യുഎസ് ചെയ്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഭരണകൂടത്തിനെയും അവരുടെ വിനാശകരമായ ആയുധങ്ങളെയും ആക്രമിച്ചതിലൂടെ ആയിരിക്കും ട്രംപിന്റെ പേര് ചരിത്രത്തില്‍ ഓര്‍ക്കപ്പെടുകയെന്നും നെതന്യാഹു പറഞ്ഞു. 
 
ഇറാന്‍ യുഎസിനെ ആക്രമിക്കാനോ തിരിച്ചടിക്കാനോ ശ്രമിച്ചാല്‍ ഇപ്പോള്‍ കണ്ടതിനേക്കാള്‍ വലിയ വിനാശം ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. അതേസമയം യുഎസ് ആക്രമണത്തില്‍ ആണവകേന്ദ്രങ്ങളില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് ഇറാന്‍ അവകാശപ്പെട്ടു. ' നിങ്ങള്‍ക്കു അറിവിനെ ബോംബ് വെച്ച് തകര്‍ക്കാന്‍ സാധിക്കില്ല. രണ്ടാമത്തെ കാര്യം ചൂതാട്ടത്തിനു ശ്രമിക്കുന്നവര്‍ ഉറപ്പായും തോല്‍ക്കും,' ഇറാന്‍ പ്രതികരിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പാകിസ്ഥാന്‍ വെള്ളം കിട്ടാതെ വലയും'; സിന്ധൂ നദീജല കരാര്‍ ഒരിക്കലും ഇന്ത്യ പുനഃസ്ഥാപിക്കില്ലെന്ന് അമിത് ഷാ