Select Your Language

Notifications

webdunia
webdunia
webdunia
webdunia

കള്ളം പറയുന്നതാര് ?; പാകിസ്ഥാന്റെ എഫ്–16 വിമാനങ്ങൾ ഇന്ത്യ തകർത്തിട്ടില്ലെന്ന് യുഎസ് - പ്രതികരിക്കാതെ അധികൃതര്‍

കള്ളം പറയുന്നതാര് ?; പാകിസ്ഥാന്റെ എഫ്–16 വിമാനങ്ങൾ ഇന്ത്യ തകർത്തിട്ടില്ലെന്ന് യുഎസ് - പ്രതികരിക്കാതെ അധികൃതര്‍
ന്യൂഡല്‍ഹി , വെള്ളി, 5 ഏപ്രില്‍ 2019 (13:12 IST)
വ്യോമാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് പാകിസ്ഥാന്റെ എഫ്-16 യുദ്ധവിമാനം വെടിവെച്ച് വീഴ്ത്തിയെന്ന ഇന്ത്യയുടെ വാദം തള്ളി അമേരിക്ക.

പാകിസ്ഥാന്റെ എഫ്-16 യുദ്ധവിമാനങ്ങളുടെ എണ്ണത്തില്‍ കുറവില്ല. വെടിവെച്ചിട്ടെന്ന ഇന്ത്യയുടെ വാദം അംഗീകരിക്കാനാവില്ല. പാക് സൈന്യത്തിന്റെ കൈവശമുള്ള എല്ലാം വിമാനങ്ങളും സുരക്ഷിതമണെന്നും അമേരിക്ക വ്യക്തമാക്കുന്നു.

പാകിസ്ഥാന്‍ വാങ്ങിയ മുഴുവന്‍ എഫ് 16 വിമാനങ്ങളും പരിശോധനയില്‍ കണ്ടെത്തിട്ടുണ്ട്. രണ്ട് യുഎസ് പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അമേരിക്കൻ പ്രസിദ്ധീകരണമായ ‘ഫോറിൻ പോളിസി’യാണ് ഈ വിവരം പുറത്തുവിട്ടത്.

ഇന്ത്യക്കെതിരായ ആക്രമണത്തിന് ഉപയോഗിച്ചത് എഫ് 16 വിമാനമല്ലെന്ന് പാകിസ്ഥാന്‍ നേരെത്തെ അവകാശപ്പെട്ടിരുന്നു. അതേസമയം ഇന്ത്യന്‍ വിദേശ മന്ത്രാലയം ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

ഫെബ്രുവരി 27ന് ഇന്ത്യയുമായി നടന്ന ഡോഗ്ഫൈറ്റിൽ പാകിസ്ഥാന്റെ എഫ്–16 വിമാനം ഇന്ത്യ തകർത്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതു തെറ്റാണെന്നു സൂചിപിക്കുന്നതാണ് പുതിയ റിപ്പോർട്ട്.

ബാലാക്കോട്ട് വ്യോമാക്രമണത്തിനു പിറ്റേന്നു നടന്ന ഡോഗ്ഫൈറ്റിൽ ഇന്ത്യൻ യുദ്ധവിമാനമായ മിഗ്–21 ബൈസൺ ഉപയോഗിച്ച് പാക്ക് എഫ്– 16 തകർത്തെന്നാണ് വ്യോമസേന അറിയിച്ചത്. എഫ്-16 വിമാനത്തിനെ വെടിവെച്ചിട്ടതിന്റെ തെളിവ് ഇന്ത്യ നല്‍കാത്തതിനെ തുടര്‍ന്ന് പാകിസ്ഥാനും അമേരിക്കയും ഇന്ത്യയുടെ വാദത്തെ തള്ളിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗൂഗിളിൽ പരസ്യത്തിന് ഏറ്റവുമധികം പണം പൊടിക്കുന്നത് ബിജെപി, കോൺഗ്രസ് ആറാം സ്ഥാനത്ത്; കണക്ക് പുറത്ത് വിട്ട് ഗൂഗിൾ