Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമേരിക്കയുടെ പുരോഗതിക്കായി എല്ലാവരും ഒരുമിക്കണം; ജനങ്ങൾക്കു വേണ്ടി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും: ഡൊണാൾഡ് ട്രംപ്

രാജ്യത്തെ എല്ലാ പൌരന്റേയും പ്രസിഡൻറാകുമെന്ന്​ ട്രംപ്

അമേരിക്കയുടെ പുരോഗതിക്കായി എല്ലാവരും ഒരുമിക്കണം; ജനങ്ങൾക്കു വേണ്ടി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും: ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടണ് , ബുധന്‍, 9 നവം‌ബര്‍ 2016 (13:58 IST)
അമേരിക്കയുടെ പുരോഗതിക്കു വേണ്ടി എല്ലാവരും ഒരുമിക്കണമെന്ന് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ പ്രസിഡന്റായി തന്നെ തിരഞ്ഞെടുത്ത ജനതക്ക്​ നന്ദിയറിയിച്ച് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ജനങ്ങൾക്കു വേണ്ടി ചെയ്യാന്‍ കഴിയുന്നതെല്ലാം താന്‍ ചെയ്യും. രാജ്യത്തെ എല്ലാ പൌരന്റേയും പ്രസിഡന്റായിരിക്കും താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

538 അംഗ ഇലക്ടറൽ വോട്ടിൽ 288 വോട്ട് നേടിയാണ് ട്രംപ് എതിർ സ്ഥാനാർഥിയാ‍യ ഹിലരി ക്ലിന്റനെ പരാജയപ്പെടുത്തിയത്. 2017 ജനുവരി 20നാണ് അദ്ദേഹം ഔദ്യോഗികമായി പ്രസിഡന്റ് സ്ഥാനമേൽക്കുക. ഹിലരി തന്നെ വിളിച്ച് അഭിനന്ദനം അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.

വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ലീഡ് സ്വന്തമാക്കിയ ട്രംപ് പിന്നീട് പുറകോട്ട് പോയെങ്കിലും അവസാനഘട്ടത്തില്‍ വന്‍ തിരിച്ചുവരവാണ് നടത്തിയത്. നിര്‍ണായക സംസ്ഥാനമായ ഒഹായോയിലും ഹിലരിയുടെ സംസ്ഥാനമായ അര്‍ക്കന്‍സോയിലും ട്രംപ് വിജയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

ആറ് സ്വിങ് സ്‌റ്റേറ്റുകളില്‍ അഞ്ചും ട്രംപിന് അനുകൂലമായാണ് വോട്ട് ചെയ്തത്. ഒപ്പം പല ഡെമോക്രാറ്റ് ശക്തികേന്ദ്രങ്ങളിലും അദ്ദേഹത്തിന് വ്യകതമായ മുന്നേറ്റം നേടാനായി. വിധഗ്ധരുടെ പ്രവചനങ്ങളെല്ലാം തെറ്റിച്ച് ഫ്‌ളോറിഡയും ട്രംപിനാണ് വോട്ടുചെയ്തത്. യു.എസ്. ഹൌസിലേക്ക്‌ 221 വോട്ടുകളിലൂടെയാണ് റിപ്പബ്ലിക്കന്‍സ് ഭൂരിപക്ഷം നേടിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നീരജ് മാധവ് വേറെ ലെവലാ കെട്ടോ.. ഇന്ത്യ റൈറ്റ് നൗ!