വാഷിങ്ടൺ: കമ്മ്യൂണിസ്റ്റ് പാർട്ടിയോ സമാനമായ ഏകാധിപത്യ പാർട്ടികളിൽ അംഗത്വമോ, ബന്ധമോ ഉള്ളവർക്ക് ഇനി പൗരത്വം അനുവദിയ്ക്കാനാവില്ല എന്ന കടുത്ത തീരുമാനമെടുത്ത് അമേരിക്ക. ചൈനയുമായുള്ള ബന്ധം വഷളായതിന് പിന്നാലെയാണ് കടുത്ത തീരുമാനവുമായി അമേരിക്ക രംഗത്തെത്തിയത്. യുഎസ് സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ഇതുമായി ബന്ധപ്പെട്ട മാർഗനിർദേശം പുറത്തിറക്കി.
അമേരിക്കൻ പൗരൻമാരായി മാറുന്നതിനുള്ള സത്യപ്രതിജ്ഞയുമായി കമ്മ്യുണിസ്റ്റ് ഏകാധിപത്യ പാർട്ടികളുടെ ബന്ധം പൊരുത്തപ്പെടില്ല എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് അമേരിക്കയുടെ നടപടി. ചൈനയെ ലക്ഷ്യംവച്ചുള്ളതാണ് അമേരിക്കയുടെ നീക്കം. ഇതോടെ അമേരിക്കയ്ക്കും ചൈനയ്ക്കും ഇടയിലുള്ള ബന്ധം കൂടുതൽ മോശമാകുന്ന നിലയിലേയ്ക്ക് കാര്യങ്ങൾ എത്തും.