ഇറാൻ സർക്കാർ ഉടൻ നിലംപൊത്തില്ലെന്ന് യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്, യുഎസിന് കാര്യങ്ങൾ എളുപ്പമാവില്ല

അഭിറാം മനോഹർ
വെള്ളി, 13 മാര്‍ച്ച് 2026 (08:58 IST)
അന്താരാഷ്ട്ര സമ്മര്‍ദ്ദവും യുഎസ്- ഇസ്രായേല്‍ ആക്രമണങ്ങളും നിലനില്‍ക്കുന്നുണ്ടെങ്കിലും ഇറാനിലെ ഭരണകൂടം ഉടന്‍ തകര്‍ന്നുപോകാനുള്ള സാഹചര്യമില്ലെന്ന് യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇറാന് നേരെ യുഎസും ഇസ്രായേലും നടത്തുന്ന രക്തരൂക്ഷിതമായ യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോഴാണ് വിഷയവിദഗ്ധരായ 3 പേരെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
 
ഇറാനിലെ ഇസ്ലാമിക ഭരണകൂടം തകര്‍ച്ചാഭീഷണി നേരിടുന്നില്ലെന്നും ജനങ്ങള്‍ക്ക് മുകളില്‍ ഇപ്പോഴും അവര്‍ക്ക് സ്വാധീനമുണ്ടെന്നുമാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. യുദ്ധത്തെ തുടര്‍ന്ന് ആഗോളതലത്തില്‍ എണ്ണവില കുത്തനെ ഉയരുന്നത് ട്രംപ് സര്‍ക്കാരിന് മുകളിലുള്ള രാഷ്ട്രീയ സമ്മര്‍ദ്ദം വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ യുദ്ധം ഉടന്‍ തന്നെ തീര്‍ക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു.
 
ഇറാനിലെ ഭരണകൂടം തകര്‍ന്നാലും ഉടന്‍ അധികാരം ഏറ്റെടുക്കാന്‍ കഴിയുന്ന ശക്തമായ ഏകോപിത പ്രതിപക്ഷ ശക്തി നിലവിലില്ലെന്നതാണ് റിപ്പോര്‍ട്ടിലെ മറ്റൊരു പ്രധാന കണ്ടെത്തല്‍. വിവിധ പ്രതിപക്ഷ ഗ്രൂപ്പുകള്‍ ഉള്ളതെങ്കിലും അവയ്ക്ക് ഏകോപിതമായ ദേശീയ രാഷ്ട്രീയ ശക്തിയായി മാറാന്‍ ഇതുവരെ സാധിച്ചിട്ടില്ല.ഈ സാഹചര്യത്തില്‍ ഭരണകൂടത്തിലെ ചില പ്രധാന നേതാക്കള്‍ മാറിയാലും, രാജ്യത്തെ അധികാര ഘടന പൂര്‍ണമായി തകര്‍ന്നുപോകാനുള്ള സാധ്യത കുറഞ്ഞതാണെന്നാണ് ഇന്റലിജന്‍സ് വിലയിരുത്തല്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മിൽമ പാൽ ലിറ്ററിനു നാല് രൂപ വർധിക്കും

ധനകാര്യം മുഖ്യമന്ത്രിക്ക്? കണ്ണുവെച്ച് സതീശൻ

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഇന്ന് മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കെഎസ്ആര്‍ടിസി പ്രീമിയം ബസിന്റെ ചില്ല് അടിച്ചു തകര്‍ത്ത് യുവതി; കേസായതോടെ 28000 രൂപ നഷ്ടപരിഹാരം നല്‍കി

ശബരിമല സ്വര്‍ണ മോഷണക്കേസ്: പുതിയ സര്‍ക്കാര്‍ ചുമതലയേറ്റതോടെ ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും വാദം കേള്‍ക്കും

അടുത്ത ലേഖനം
Show comments