Select Your Language

Notifications

webdunia
webdunia
webdunia
webdunia

'തിരികെ പോകണം, ഇല്ലെങ്കിൽ ബലം പ്രയോഗിക്കും'; ഹോർമുസിൽ ഉപരോധം കടുപ്പിച്ച് യുഎസ്

ഹോർമുസ് ഉപരോധം കടുപ്പിക്കാനായി യുഎസ് നാവികസേനയുടെ മുഴുവൻ അംഗങ്ങളും തയാറായി നിൽക്കുന്നുണ്ട്

Hormus
Hormus

ഹോർമസ് കടലിടുക്കിൽ ഉപരോധം കടുപ്പിച്ച് യുഎസ്. കപ്പലുകൾ ഹോർമുസിലൂടെ കടന്നുപോകുന്നത് തടയുമെന്നാണ് യുഎസ് ആവർത്തിക്കുന്നത്. ഉപരോധം വകവയ്ക്കാതിരുന്നാൽ സൈന്യത്തെ ഉപയോഗിക്കേണ്ടി വരുമെന്നും യുഎസ് മുന്നറിയിപ്പ് നൽകി. 
 
' ഉപരോധം ലംഘിക്കാൻ ശ്രമിക്കരുത്. ഇറാൻ തുറമുഖങ്ങളിലേക്ക് പോകാനോ അവിടെനിന്ന് വരാനോ ശ്രമിക്കുന്ന കപ്പലുകളെ തടയുകയും പിടിച്ചെടുക്കുകയും ചെയ്യും. ഉപരോധത്തോട് സഹകരിച്ചില്ലെങ്കിൽ സൈന്യത്തെ ഉപയോഗിക്കേണ്ടി വരും.' യുഎസ് സെൻട്രൽ കമാൻഡ് എക്‌സിൽ അറിയിച്ചു.
 
ഹോർമുസ് ഉപരോധം കടുപ്പിക്കാനായി യുഎസ് നാവികസേനയുടെ മുഴുവൻ അംഗങ്ങളും തയാറായി നിൽക്കുന്നുണ്ട്. കപ്പലുകൾ തടയാൻ യുഎസ് എബ്രഹാം ലിങ്കണിലെ അയ്യായിരത്തോളം നാവികരെ നിയോഗിച്ചിട്ടുണ്ടെന്നാണ് യുഎസ് അറിയിക്കുന്നത്. 
 
അതേസമയം യുഎസ് ഉപരോധത്തിനെതിരെ ശക്തമായ ഭാഷയിലാണ് ഇറാൻ തിരിച്ചടിക്കുന്നത്. ഇറാനെ ഉപരോധിക്കാനാകില്ലെന്നും ഹോർമുസിലെ ഉപരോധം വെടിനിർത്തൽ ലംഘനമാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബഘായി പറഞ്ഞു. ഉപരോധം തുടർന്നാൽ യുഎസിന് അതേ നാണയത്തിൽ തിരിച്ചടി നൽകാൻ ഇറാൻ സൈന്യം നിർബന്ധിതരാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാക് സൈനിക മേധാവി ഇറാനിലെത്തി, അമേരിക്കയുടെ സന്ദേശം കൈമാറും; ലോകം സമാധാനത്തിനായി കാത്തിരിക്കുന്നു