Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആഭ്യന്തര കലാപത്തിന് സാധ്യത, അമേരിക്കയിൽ ടെറർ അലർട്ട് പ്രഖ്യാപിച്ചു

ആഭ്യന്തര കലാപത്തിന് സാധ്യത, അമേരിക്കയിൽ ടെറർ അലർട്ട് പ്രഖ്യാപിച്ചു
, വ്യാഴം, 28 ജനുവരി 2021 (14:18 IST)
ആഭ്യന്തരകലാപം ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് അമേരിക്കയിൽ പൂര്‍ണമായും ടെറര്‍ അലര്‍ട്ട് പ്രഖ്യാപിച്ചതായി യു.എസ്.ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി. സെക്യൂരിറ്റി ജനുവരി 27-ന് പുറത്തിറക്കിയ വാര്‍ത്താ ബുള്ളറ്റിനിലാണ് അറിയിപ്പുള്ളത്.
 
ജോ ബൈഡന്‍ പ്രസിഡന്റാകുന്നതിനെ എതിര്‍ത്ത് ഗവണ്‍മെന്റ് വിരുദ്ധ ശക്തികളില്‍ നിന്നാണ് ഭീഷണിയുയര്‍ന്നിട്ടുള്ളതെന്നാണ് റിപ്പോർട്ട്. കലാപത്തിന് ശ്രമിച്ചതിന് വ്യക്തമായ തെളിവുകൾ ഒന്നും തന്നെയില്ലാതെയാണ് ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. സമീപദിവസങ്ങൾ രാജ്യത്ത് അക്രമസംഭവങ്ങൾ വര്‍ദ്ധിച്ചുവരുന്നുണ്ടെന്നും ഇത് വ്യാപിക്കാതിരിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്നും ഡി.എച്ച്.എസ്. മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
 
രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി നൂറ്റി അമ്പതില്‍പ്പരം തീവ്രവാദി ഗ്രൂപ്പില്‍പ്പെട്ടവരെ ഇതിനോടകം തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംശയാസ്‌പദമായ സാഹചര്യത്തിൽ ആരെ കണ്ടാലും ഉടനെ ബന്ധപ്പെട്ടവരെയും പോലീസിനെയോ വിളിച്ചുവിവരം അറിയിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നതായും ഡിഎച്ച്എസ് അറിയിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യൂത്ത് ലീഗിൽ നിന്നും ഇത്തവണ ആറ് പേർ നിയമസഭാ പോരാട്ടത്തിന്