പീഡനവീരന്മാര്‍ക്ക് എട്ടിന്റെ പണിയുമായി സര്‍ക്കാര്‍; ലൈംഗികാതിക്രമങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ടവരുടെ വിവരങ്ങള്‍ പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തും !
ലൈംഗികാതിക്രമങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ടവരുടെ വിവരങ്ങള്‍ പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തും !
പീഡനവീരന്മാര്‍ക്ക് എട്ടിന്റെ പണിയുമായി സര്‍ക്കാര്‍. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ടവരുടെ വിവരങ്ങള്‍ പാസ്പോര്‍ട്ടില്‍ അച്ചടിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. പുതിയ പാസ്പോര്‍ട്ടിനായി അപേക്ഷ നല്‍കുന്ന കുറ്റവാളികളുടെ പാസ്പോര്‍ട്ടില്‍ ഇക്കാര്യം രേഖപ്പെടുത്തുമെന്നാണ് സൂചന.
1994ല്‍ അമേരിക്കയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട മെഗാന്‍ കങ്ക എന്ന ഏഴ് വയസ്സുകാരിയുടെ പേരിലാണ് ഈ നിയമം കൊണ്ട് വന്നത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തോടെ രാജ്യത്ത് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്കും കുറ്റവാളികളിലേയ്ക്കും സര്‍ക്കാരും സുരക്ഷാ സേനയും കൂടുതല്‍ ശ്രദ്ധ ചെലുത്തിയിയതിന്റെ ഭാഗമാണ് ഇങ്ങനെയൊരു പദ്ധതി.
പുതിയ പാസ്പോര്‍ട്ടിന്റെ അകത്ത് അധികമായി ഉള്‍പ്പെടുത്തിയ കറുത്ത പേജിലാകും ലൈംഗികാതിക്രമങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ടവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തുക. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഇത്തരം ഒരു പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്ത് വരുന്നത്.