Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോകം മറ്റൊരു യുദ്ധത്തിലേക്ക് നീങ്ങുന്നു; ആക്രമണമുണ്ടായാൽ തിരിച്ചടിക്കുമെന്ന്​ഉത്തരകൊറിയ, നാവികസേനയെ വിന്യസിച്ച് അമേരിക്ക

ആക്രമണമുണ്ടായാൽ തിരിച്ചടിക്കുമെന്ന്​ഉത്തരകൊറിയ

ലോകം മറ്റൊരു യുദ്ധത്തിലേക്ക് നീങ്ങുന്നു; ആക്രമണമുണ്ടായാൽ തിരിച്ചടിക്കുമെന്ന്​ഉത്തരകൊറിയ, നാവികസേനയെ വിന്യസിച്ച് അമേരിക്ക
ബെയ്ജിങ്ങ് , ശനി, 15 ഏപ്രില്‍ 2017 (11:54 IST)
യുഎസ്-ഉത്തരകൊറിയ യുദ്ധത്തിന് സാധ്യതയെന്ന് മുന്നറിയിപ്പുമായി ചൈന. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും കടുത്ത നടപടിക്കൊരുങ്ങരുതെന്നും ചൈന ആവശ്യപ്പെട്ടു. പിന്‍മാറില്ലെന്ന ഉറച്ച നിലപാടോടെ ആണവപരീക്ഷണത്തിനൊരുങ്ങിയിരിക്കുകയാണ് ഉത്തര കൊറിയ.
 
കൊറിയന്‍ തീരങ്ങളില്‍ അമേരിക്ക നാവികസേനയെ വിന്യസിച്ചിട്ടുമുണ്ട്. കൂടാതെ അമേരിക്കന്‍ സൈന്യം ദക്ഷിണകൊറിയയുമായി ചേര്‍ന്ന് ആയുധപരിശീലനം ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ ഇരു രാജ്യങ്ങളും പരസ്പരം വാളോങ്ങി നില്‍ക്കുകയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ്ങ് യി പറഞ്ഞു.
 
നിലവിലെ സ്ഥിതിഗതികള്‍ വളരെ അപകടകരമാണെന്ന് യു എസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആണവ-മിസൈല്‍ രംഗങ്ങളില്‍ ഉത്തരകൊറിയ നടത്തിയ പുരോഗതിയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത വര്‍ധിക്കാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 
 
തങ്ങള്‍ക്കെതിരെ ഉത്തരകൊറിയ ആണവപരീക്ഷണം നടത്തുകയാണെങ്കില്‍ എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന് തീരുമാനിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മിസൈല്‍ പരീക്ഷണമായാലും ആണവപരീക്ഷണമായാലും അമേരിക്ക ശക്തിപ്രകടനം നടത്തുമെന്നാണ് കരുതപ്പെടുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അതിശയിപ്പിക്കുന്ന വിലയില്‍ കുഞ്ഞന്മാരില്‍ വമ്പനായി ബജാജ് സിടി 100 !