Select Your Language

Notifications

webdunia
webdunia
webdunia
webdunia

കലി അടങ്ങാതെ റഷ്യന്‍ പ്രസിഡന്റ്; ഹിലരിക്കെതിരെ ഇടപെടല്‍ നടത്തി; ഹിലരിക്കെതിരെ നീങ്ങാന്‍ പുടിനെ പ്രേരിപ്പിച്ചത് ഈ കാരണങ്ങള്‍

ഹിലരിക്കെതിരെ പുടിന്‍ ഇടപെടല്‍ നടത്തി

കലി അടങ്ങാതെ റഷ്യന്‍ പ്രസിഡന്റ്; ഹിലരിക്കെതിരെ ഇടപെടല്‍ നടത്തി; ഹിലരിക്കെതിരെ നീങ്ങാന്‍ പുടിനെ പ്രേരിപ്പിച്ചത് ഈ കാരണങ്ങള്‍
വാഷിങ്​ടണ്‍ , വ്യാഴം, 15 ഡിസം‌ബര്‍ 2016 (12:51 IST)
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ആയിരുന്ന ഹിലരി ക്ലിന്റണെതിരെ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ നേരിട്ട് ഇടപെടല്‍ നടത്തിയതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റേതാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട്. ഹിലരിക്കെതിരെ പുടിന്‍ കരുനീക്കം നടത്തിയെന്ന് എന്‍ ബി സി ന്യൂസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.
 
ഹിലരിയോടുള്ള വ്യക്തിവിദ്വേഷമാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അവര്‍ക്കെതിരെ നീങ്ങാന്‍ പുടിനെ പ്രേരിപ്പിച്ചത്. ഹിലരിയുടെയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും ഇ-മെയിലുകള്‍ ചോര്‍ത്താന്‍ പുടിന്‍ നിര്‍ദ്ദേശം നല്കുകയായിരുന്നു. ഇങ്ങനെ ചോര്‍ത്തിയ ഇ-മെയില്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയായി നല്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ഈ വിവരം നല്കിയത്.
 
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ട്രംപിന് അനുകൂലമാക്കാന്‍ റഷ്യ യു എസ് പൌരന്മാരുടെയും സ്ഥാപനങ്ങളുടെയും ഇ-മെയില്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് സി ഐ എ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
 
2011ല്‍ റഷ്യൻ പാർലമെന്ററി തെരഞ്ഞെടുപ്പില്‍ പുടി​ന്റെ സത്യസന്ധതയെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആയിരുന്ന ഹിലരി ചോദ്യം ചെയ്തിരുന്നു. ഹിലരിയോട് ഒരിക്കലും ക്ഷമിക്കാന്‍ കഴിയില്ലെന്നും തെരഞ്ഞെടുപ്പിന് എതിരെ തെരുവുകളില്‍ പ്രതിഷേധം ഉയരാന്‍ കാരണക്കാരിയായത് ഹിലരിയാണെന്നും പുടിന്‍ ആരോപിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തില്‍ താമര വിരിഞ്ഞപ്പോള്‍...