Webdunia - Bharat's app for daily news and videos

Install App

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫെബ്രുവരിയിൽ ഇന്ത്യയിലേക്ക്

അഭിറാം മനോഹർ
ചൊവ്വ, 11 ഫെബ്രുവരി 2020 (09:49 IST)
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫെബ്രുവരി 24നും 25നും ഇടയിൽ ഇന്ത്യ സന്ദർശിക്കുമെന്ന് വൈറ്റ്‌ഹൗ‌സ്. 
 
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്രചർച്ചകൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശനം. "പ്രസിഡന്റ് ട്രംപ് ഫെബ്രുവരി 24 മുതല്‍ 25 വരെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിക്കാന്‍ ഇന്ത്യയിലേക്ക് പോകും. ഈ യാത്ര യു എസ് ഇന്ത്യ നയതന്ത്ര ബന്ധത്തെ ശക്തിപ്പെടുത്തുകയും അമേരിക്കൻ, ഇന്ത്യൻ ജനതകൾ തമ്മിലുള്ള ബന്ധത്തെ ലോകത്തിന് മുന്നിൽ ഉയർത്തികാട്ടുകയും ചെയ്യും" വൈറ്റ് ഹൗസ് ട്രംപിന്റെ സന്ദർശനത്തെ പറ്റി ട്വിറ്ററിലൂടെ വ്യക്തമാക്കി.
 
ട്രംപിന്റെ ഇന്ത്യ സന്ദർശനവുമായി ബന്ധപ്പെട്ട് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ നടത്തിവരുന്നതായി ജനുവരിയിൽ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ സന്ദർശനം നടത്തിയ അവസരത്തിൽ ട്രംപിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ഇതിന് ശേഷമാണ് അമേരിക്കൻ പ്രസിഡന്റിന്റെ ഇന്ത്യ സന്ദർശനവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായത്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments