Webdunia - Bharat's app for daily news and videos

Install App

US President Election 2024 Live Updates: ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റാകുമോ? അതോ കമലയോ? നെഞ്ചിടിപ്പോടെ ലോകം

ഒരു പാര്‍ട്ടിയുടെയും പരമ്പരാഗത കോട്ടയല്ലാത്ത ഏഴ് സംസ്ഥാനങ്ങളാണ് ഇത്തവണയും തിരഞ്ഞെടുപ്പിന്റെ വിധി നിര്‍ണയിക്കുക

രേണുക വേണു
തിങ്കള്‍, 4 നവം‌ബര്‍ 2024 (08:31 IST)
Kamala Harris and Donald Trump

US President Election 2024 Live Updates: ലോക രാഷ്ട്രത്തിന്റെ ഗതിവിഗതികളെ സ്വാധീനിക്കാന്‍ കഴിയുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ. അധികാരത്തില്‍ തിരിച്ചെത്താന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് ഡെമോക്രാറ്റിക് പാര്‍ട്ടിയും വാശിയോടെ ഏറ്റുമുട്ടുമ്പോള്‍ തിരഞ്ഞെടുപ്പ് ഫലം അത്യന്തം നാടകീയമാകുമെന്ന് ഉറപ്പ്. ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വേണ്ടി നിലവിലെ വൈസ് പ്രസിഡന്റ് കമല ഹാരിസും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു വേണ്ടി മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമാണ് മത്സരരംഗത്ത്. ഇവരില്‍ ആരാകും യുഎസിന്റെ പ്രസിഡന്റെന്ന് നാളെ (നവംബര്‍ അഞ്ച്) അറിയാം. 
 
ഇലക്ടറല്‍ കോളേജ് ഭൂരിപക്ഷമാണ് യുഎസ് പ്രസിഡന്റിനെ തീരുമാനിക്കുക. 538 അംഗ ഇലക്ടറല്‍ കോളേജില്‍ കേവലഭൂരിപക്ഷത്തിനു വേണ്ടത് 270 ഇലക്ടറല്‍ കോളേജുകളാണ്. ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം കമലയും ട്രംപും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നിലവിലെ സര്‍വേകളില്‍ 48.5 ശതമാനമാണ് കമലയ്ക്കുള്ള പിന്തുണ. തൊട്ടുപിന്നില്‍ 47.6 ശതമാനം പിന്തുണയോടെ ട്രംപ് ഉണ്ട്. 
 
ഒരു പാര്‍ട്ടിയുടെയും പരമ്പരാഗത കോട്ടയല്ലാത്ത ഏഴ് സംസ്ഥാനങ്ങളാണ് ഇത്തവണയും തിരഞ്ഞെടുപ്പിന്റെ വിധി നിര്‍ണയിക്കുക. 24 കോടി പേര്‍ക്കാണ് ഇത്തവണ തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളത്. തിരഞ്ഞെടുപ്പ് ദിവസം തന്നെ പ്രസിഡന്റ് ആരാണെന്ന കാര്യത്തില്‍ തീരുമാനമാകും. മിഷിഗണ്‍, പെന്‍സില്‍വാനിയ, ജോര്‍ജിയ, നോര്‍ത്ത് കരോലിന എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ആകും നിര്‍ണായകമാകുക. നിലവിലെ സ്ഥിതിയനുസരിച്ച് കമലയ്ക്ക് 226 ഉം ട്രംപിന് 219 ഉം ഇലക്ടറല്‍ വോട്ടുകള്‍ ഉറപ്പാണ്. വിജയം ഉറപ്പിക്കാന്‍ കമലയ്ക്ക് 44 അധിക ഇലക്ടറല്‍ വോട്ടുകളും ട്രംപിന് 51 അധിക ഇലക്ടറല്‍ വോട്ടുകളും സമാഹരിക്കണം. ചാഞ്ചാട്ട സംസ്ഥാനങ്ങളിലാണ് ഈ ഇലക്ടറല്‍ വോട്ടുകള്‍ കിടക്കുന്നത്. അതുകൊണ്ട് തന്നെ അവസാന മണിക്കൂറുകളില്‍ ഇരുവരും ശ്രദ്ധ കേന്ദ്രീകരിക്കുക ഈ സംസ്ഥാനങ്ങളില്‍ ആയിരിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ചിത്രം പതിച്ച ഭക്ഷ്യകിറ്റ് വിതരണം ചെയ്തു; പരാതി നല്‍കി എല്‍ഡിഎഫ്

മഴ തെക്കോട്ട്; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

അടുത്ത ലേഖനം
Show comments