Webdunia - Bharat's app for daily news and videos

Install App

വിജയത്തിനരികെ ബൈഡൻ, നെവാഡ കൂടി നേടിയാൽ പ്രസിഡന്റാകാം, ട്രംപ് യുഎസ് കോടതിയിൽ

Webdunia
വ്യാഴം, 5 നവം‌ബര്‍ 2020 (12:53 IST)
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിര്‍ണായക മുന്നേറ്റം നടത്തി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍.  538 അംഗ ഇലക്ടറൽ കോളജിൽ 264 എണ്ണം ബൈഡൻ നിലവിൽ ഉറപ്പാക്കി. ലീഡ് നില തുടരുകയാണെങ്കിൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമുള്ള 270 ബൈഡൻ കടക്കുമെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.
 
സ്വിം​ഗ് സ്റ്റേ​റ്റു​ക​ളാ​യ വി​സ്കോ​ൺ​സി​നി​ൽ‌ വി​ജ​യി​ക്കു​ക​യും മി​ഷി​ഗ​ണി​ൽ ലീ​ഡും ചെ​യ്യു​ന്നതാണ് ബൈഡന്റെ സാധ്യതകൾ വർധിപ്പിച്ചത്. നെവാഡയിലെ 6 എണ്ണവും കൂടി വിജയിക്കാനായാൽ ബൈഡന് പ്രസിഡന്റാകാം. ജോര്‍ജിയയിലെ ഫലവും നിര്‍ണായകമാവും. വി​സ്കോ​ൺ​സി​നി​ൽ 20,697 വോ​ട്ടി​ന് ആ​ണ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ ബൈ​ഡ​ൻ മ​റി​ക​ട​ന്ന​ത്.
 
നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡോണൾഡ് ട്രംപിന് 214 ഇലക്ടറൽ കോളജ് അംഗങ്ങളാണ് ഉറപ്പായിട്ടുള്ളത്. അതേസമയം പെൻസിൽവേനിയ (20 ഇലക്ടറൽ കോളജ് സീറ്റുകൾ), ജോർജിയ (16), നോർത്ത് കാരലൈന (15) എന്നിവിടങ്ങളിൽ ട്രംപ് മുന്നിലാണ് എന്നാൽ ഈ സീറ്റുകൾ നേടിയാലും ട്രംപിന് കേവലഭൂരിപക്ഷം ഉറപ്പാക്കാനാകില്ല. അതേസമയം ലീഡ് നിലയിൽ വന്ന മാറ്റങ്ങളിൽ കൃത്രിമമുണ്ടെന്ന് ആരോപിച്ച് ട്രം​പ് യുഎസ് സുപ്രീംകോടതിയെ സമീപിച്ചു.  വോട്ടെണ്ണൽ നിർത്തി വെയ്ക്കണം എന്നാണ് ആവശ്യം. താൻ മു​ന്നേ​റി​യി​രു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ ലീ​ഡ് മാ​റി​യ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ട്രംപ് പ​റ​ഞ്ഞു

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel Wildfire: ജറുസലേമിനെ നടുക്കി വമ്പൻ കാട്ടുതീ, ആയിരക്കണക്കിന് പേരെ ഒഴിപ്പിച്ചു, അന്താരാഷ്ട്ര സഹായം തേടി ഇസ്രായേൽ

ഇന്ത്യൻ നീക്കങ്ങളിൽ ഭയന്നുവെന്ന് വ്യക്തം, ഐഎസ്ഐ മേധാവിയെ സുരക്ഷാ ഉപദേഷ്ടാവാക്കി പാകിസ്ഥാൻ

വ്യോമ അതിര്‍ത്തി അടച്ച് ഇന്ത്യ; അതിര്‍ത്തിയില്‍ പാക് വിമാനങ്ങള്‍ക്ക് അത്യാധുനിക ജാമിങ് സംവിധാനം വിന്യസിച്ചു

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്; ഒറ്റയടിക്ക് പവന് കുറഞ്ഞത് 1640 രൂപ

Pakistan vs India: തിരിച്ചടിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നതിനിടെ നിയന്ത്രണരേഖയില്‍ പാക് വെടിവയ്പ്; കൂസലില്ലാതെ തുടരുന്നു പ്രകോപനം

അടുത്ത ലേഖനം
Show comments