യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

അഭിറാം മനോഹർ
ബുധന്‍, 25 ജൂണ്‍ 2025 (12:59 IST)
ഇറാനില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പൊര്‍ട്ട്. ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങളിലായിരുന്നു അമേരിക്ക ആക്രമണം നടത്തിയത്. ആണവകേന്ദ്രങ്ങള്‍ക്ക് പുറമെ കേടുപാടുകളുണ്ടെങ്കിലും ഭൂമിക്കടിയിലെ ഭാഗം സുരക്ഷിതമാണെന്നാണ് അമേരിക്കയുടെ തന്നെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.
 
സിഎന്‍എന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയിട്ടും ഇറാന്റെ ആണവോര്‍ജ പദ്ധതികള്‍ ഇല്ലാതെയാക്കാന്‍ അമേരിക്കയ്ക്ക് സാധിച്ചില്ലെന്നാണ് വ്യക്തമാക്കുന്നത്. നതാന്‍സ്, ഫോര്‍ദോ, ഇസ്ഫഹാന്‍ എന്നീ ആണവകേന്ദ്രങ്ങളില്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചെങ്കിലും കവാടവും ഉപരിതലവും മാത്രമാണ് തകര്‍ന്നത്. ഇറാന് മുന്‍പത്തേത് പോലെ ആണവപദ്ധതികളുമായി മുന്നോട്ട് പോകാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
ഇറാന്റെ ആണവപദ്ധതികള്‍ പൂര്‍ണമായും തകര്‍ന്നെന്നും ഇറാന് ആണവോര്‍ജ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് മാറിയെന്നുമാണ് അമേരിക്കയും ഇസ്രായേലും പറഞ്ഞിരുന്നത്. ഈ അവകാശവാദങ്ങളെല്ലാം തള്ളുന്നതാണ് പെന്റഗണ്‍ റിപ്പോര്‍ട്ട്. അതേസമയം റിപ്പോര്‍ട്ടിനെതിരെ വൈറ്റ് ഹൗസ് രംഗത്തെത്തി. ട്രംപ് ഭരണകൂടത്തെ അപകീര്‍ത്തിപ്പെടുത്താനായാണ് റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതെന്നാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം. പെന്റഗണ്‍ റിപ്പോര്‍ട്ടിനെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തള്ളിപറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

നവംബര്‍ ഒന്നിന് കേരളം ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമാകും

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഹാലോവീന്‍ ഇവന്റ് 26ന്

Tejashwi Yadav: ബിഹാര്‍ പിടിക്കാന്‍ ഇന്ത്യ മുന്നണി; മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വിയെ പ്രഖ്യാപിച്ചു

ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ

Kerala Weather: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദത്തിനു സാധ്യത, നാലിടത്ത് ഓറഞ്ച് അലര്‍ട്ട്

അടുത്ത ലേഖനം
Show comments