Select Your Language

Notifications

webdunia
webdunia
webdunia
webdunia

14 മാസത്തിനുള്ളിൽ അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാനിൽനിന്നും പിൻമാറും, താലിബാനുമായി കരാർ ഒപ്പിട്ട് യുഎസ്

14 മാസത്തിനുള്ളിൽ അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാനിൽനിന്നും പിൻമാറും, താലിബാനുമായി കരാർ ഒപ്പിട്ട് യുഎസ്
, ശനി, 29 ഫെബ്രുവരി 2020 (20:44 IST)
ദോഹ: ഏറെ കാലത്തെ ചർച്ചകൾക്കൊടുവിൽ താലിബനുമായുള്ള സാമാധാന കരറിൽ ഒപ്പിട്ട് അമേരിക്ക. കരാർ പ്രകാരം അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സൈനിക സഖ്യം 14 മാസത്തിനുള്ളിൽ പൂർണമായും അഫ്ഗാനിസ്ഥാൻ വിടും. 18 വർഷങ്ങൾ നീണ്ട സൈനിക നടപടിയാണ് ഇതോടെ അവസാനിക്കുന്നത്. നിലവിൽ 12,000 അമേരിക്കൻ സൈനികരാണ് അഫ്ഗാനിസ്ഥാനിൽ ഉള്ളത്. 
 
കരാറിന്റെ അടിസ്ഥാനത്തിൽ അഫ്ഗാനിൽ ആക്രമണങ്ങൾ നടത്തരുത് എന്ന് താലിബാൻ ഉത്തരവ് ഇറക്കി. കരാറിലെ വ്യവസ്ഥകൾ താലിബാൻ പാലിക്കുന്നു എന്ന് ഉറപ്പുവരുത്തിയ ശേഷമാകും അമേരിക്ക സൈന്യത്തെ ഘാട്ടം ഘട്ടമായി പിൻവലിക്കുക. അഫ്ഗാനിസ്ഥാനിൽ സമാധാനം കൊണ്ടുവരാൻ സർക്കാരും താലിബാനും തമ്മിൽ ചർച്ചകൾ നടത്തണം. മറ്റു ഗോത്ര വിഭാഗങ്ങളെ കൂടി വിശ്വാത്തിൽ എടുക്കണം. ഈ നടപടികൾ കരാർ ഒപ്പിട്ട് 15 ദിവസത്തിനകം ആരംഭിക്കണം എന്നാണ് വ്യവസ്ഥ.
 
ഈ വ്യവസ്ഥകൾ പാലിക്കാൻ താലിബാൻ തയ്യാറാവുന്നതോടെ സൈനികരുടെ എണ്ണം 8,600 ആക്കി അമേരിക്ക കുറക്കും. എന്നാൽ അഫ്‌ഗാൻ ജയിലിലുള്ള 5000 തടവുകരെ മോചിപ്പിക്കണം എന്നാണ് താലിബാൻ അവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ അഫ്ഗാൻ സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടില്ല. 18 വർഷത്തിനിടെ ഭീകരാക്രമണങ്ങളെ തുടർന്ന് 2,400 അമേരിക്കൻ സൈനികർക്കാണ് അഫ്ഗാനിൽ ജീവൻ നഷ്ടമായത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുറത്തേക്കുള്ള വഴി എവിടെ ? വിമാനത്തിൽ കയറി കുടുങ്ങി പ്രാവുകൾ, വീഡിയോ !