Select Your Language

Notifications

webdunia
webdunia
webdunia
webdunia

പണം നല്‍കി ദ്വീപിലെത്തി; അമ്പേറ്റ് ക്രൂരമായ മരണം, മൃതദേഹം എവിടെയെന്നു പോലും അറിയില്ല; യുഎസ് പൗരന്റെ കൊലപാതകം ഞെട്ടിപ്പിക്കുന്നത്

പണം നല്‍കി ദ്വീപിലെത്തി; അമ്പേറ്റ് ക്രൂരമായ മരണം, മൃതദേഹം എവിടെയെന്നു പോലും അറിയില്ല; യുഎസ് പൗരന്റെ കൊലപാതകം ഞെട്ടിപ്പിക്കുന്നത്

പണം നല്‍കി ദ്വീപിലെത്തി; അമ്പേറ്റ് ക്രൂരമായ മരണം, മൃതദേഹം എവിടെയെന്നു പോലും അറിയില്ല; യുഎസ് പൗരന്റെ കൊലപാതകം ഞെട്ടിപ്പിക്കുന്നത്
പോര്‍ട്ട് ബ്ലയർ , വ്യാഴം, 22 നവം‌ബര്‍ 2018 (18:42 IST)
ആൻഡമാൻ നിക്കോബാറിലെ ഉത്തര സെന്റിനല്‍ ദ്വീപിൽ അമേരിക്കന്‍ പൗരൻ കൊല്ലപ്പെട്ടത് ക്രൂരമായ രീതിയില്‍. അമ്പും വില്ലും ഉപയോഗിച്ചുള്ള ഗോത്രവർഗക്കാരുടെ ആക്രമണത്തിലാണ് യുഎസിലെ അലബാമ സ്വദേശി ജോണ്‍ അലൻ ചൗ(27) മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവുമായി ബന്ധപ്പെട്ട് ഏഴ് മൽസ്യത്തൊഴിലാളികളെ അറസ്‌റ്റ് ചെയ്‌തെങ്കിലും അലൻ മരണം ചോദിച്ചു വാങ്ങിയതാണെന്ന സൂചനകളാണ് ലഭിക്കുന്നത്. കഴിഞ്ഞ 14ന് മൽസ്യത്തൊഴിലാളികളുടെ ബോട്ടിൽ ദ്വീപിനു സമീപത്ത് എത്തിയെങ്കിലും പവിഴപ്പുറ്റുകൾ ഉള്ളതിനാൽ ബോട്ട് അടുപ്പിക്കാന്‍ കഴിഞ്ഞില്ല.

ചെറു വള്ളത്തില്‍ സഞ്ചരിച്ച് അലന്‍ ദ്വീപില്‍ കയറാന്‍ ശ്രമം നടത്തിയെങ്കിലും ഗോത്രവർഗക്കാര്‍ അമ്പും വില്ലും ഉപയോഗിച്ച് ആക്രമിച്ചു. പതിനാറാം തിയതി അമ്പേറ്റ മുറിവുകളുമായി ഇയാള്‍ മടങ്ങിയെത്തി. അന്ന് രാത്രി രഹസ്യമായി വീണ്ടും ദ്വീപിലേക്ക് പോയ അലനെ പിന്നീട് ആരും കണ്ടിട്ടില്ല.

പതിനേഴാം തിയതി അലന്റെ രൂപസാദൃശ്യമുള്ള ഒരാളുടെ ശരീരം ഗോത്രവര്‍ഗക്കാര്‍ തീരത്തേക്ക് വലിച്ചിഴച്ച് കൊണ്ടു പോകുന്നത് മൽസ്യത്തൊഴിലാളികൾ കണ്ടതോടെയാണ് വിവരം പുറം ലോകമറിഞ്ഞത്. സെന്റിനലീസ് ഗോത്രക്കാരെ നേരിട്ടു കാണാന്‍ അലന്‍ പലതവണ ശ്രമിച്ചിരുന്നു. ഇതിനായി അഞ്ചു തവണ അദ്ദേഹം ആന്‍ഡമാനിലെത്തിയതായും ആൻഡമാൻ നിക്കോബാർ ഡിജിപി ദീപേന്ദ്ര പതക് മാധ്യമങ്ങളോടു പറഞ്ഞു.

മത്സ്യത്തൊഴിലാളികൾക്ക് 25,000 രൂപ നൽകിയാണ് അലന്‍ ദ്വീപില്‍ എത്തിയത്. ഇവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. യുവാവിന്റെ അമേരിക്കയിലുള്ള ബന്ധുക്കളെ വിവരം അറിച്ചിട്ടുണ്ട്. മൃതദേഹം വീണ്ടെടുക്കന്നതിനുള്ള നടപടികൾ തുടരുകയാണെന്നു ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റ് അറിയിച്ചു.

ആൻഡമാൻ നിക്കോബാർ തലസ്ഥാനമായ പോർട്ട് ബ്ലയറിൽനിന്ന് 50 കിലോമീറ്റർ അകലെയാണ് ഏഷ്യയിലെ തന്നെ ഏറ്റവും അപകടകാരികളായ ഗോത്ര‌വര്‍ഗക്കാര്‍ താമസിക്കുന്ന സെന്റിനല്‍ ദ്വീപുള്ളത്. 60 ചതുരശ്ര കിലോമീറ്ററാണ് വിസ്തീർണ്ണം.

പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്ന 40 ഗോത്രവംശജർ ഇവിടെയുണ്ടെന്ന് 2011ലെ സെൻസസ് പറയുന്നത്. 60000 വർഷമായി ഈ ഗോത്രവർഗം നിലവിലുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതിയ വീട്ടിലേക്ക് എത്തിച്ചുനൽകാൻ വീട്ടുപകരണങ്ങൾ ഏജൻസിയെ ഏൽപ്പിച്ചു, ടെക്കി കുടുംബത്തിന് നഷ്ടമായത് 12 ലക്ഷം രൂപയുടെ വീട്ടുപകരണങ്ങൾ