Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുഎസ്എസ് ജെറാൾഡ് വിമാനവാഹിനിക്കപ്പലിൽ തീപ്പിടിത്തം, 30 മണിക്കൂറിലേറെ നീണ്ടുനിന്നതായി റിപ്പോർട്ട്

. കഴിഞ്ഞ ജൂണില്‍ വിര്‍ജീനിയയിലേക്ക് പുറപ്പെട്ട വിമാനവാഹിനിക്കപ്പല്‍ 10 മാസക്കാലമായി വിന്യസിക്കപ്പെട്ടിട്ടിട്ട്.

USS Gerald Ford, Iran- USA War, Middle east crisis
ഇറാനുമായുള്ള യുദ്ധത്തിന്റെ ഭാഗമായി അമേരിക്ക ചെങ്കടലില്‍ വിന്യസിച്ച യുഎസ്എസ് ജെറാള്‍ഡ് ഫോഡിലെ തീപ്പിടിത്തം 30 മണിക്കൂറിലേറെ നീണ്ടുനിന്നതായി റിപ്പോര്‍ട്ട്. യുഎസ് മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മണിക്കൂറുകള്‍ നീണ്ട തീപ്പിടിത്തം കാരണം കപ്പലിലുണ്ടായിരുന്ന ഡസന്‍ കണക്കിന് സൈനികര്‍ക്ക് പുക ശ്വസിച്ചത് മൂലം ആരോഗ്യപ്രശ്‌നങ്ങളുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
അമേരിക്കയുടെ ഏറ്റവും വലിയ യുദ്ധക്കപ്പലില്‍ തീപ്പിടിത്തം ഉണ്ടായതായി കഴിഞ്ഞയാഴ്ച നാവികസേന സ്ഥിരീകരിച്ചിരുന്നു. യുദ്ധവുമായി ബന്ധപ്പെട്ടല്ല തീപ്പിടിത്തമെന്നും തീ നിയന്ത്രണവിധേയമായെന്നും യുഎസ് നാവികസേന അറിയിച്ചു. കപ്പലിലെ യുദ്ധവിമാനങ്ങളുടെ പ്രവര്‍ത്തനങ്ങളെ തീപ്പിടിത്തം ബാധിച്ചിട്ടില്ലെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിലുള്ളത്. കപ്പലിലെ ലോണ്‍ട്രി ഏരിയയിലാണ് പ്രധാനമായും തീപ്പിടിത്തമുണ്ടായത്. ടോയ്ലറ്റുകളിലെ പ്രശ്‌നവും രൂക്ഷാമാണ്. ഏകദേശം 4500 ഓളം ജീവനക്കാരാണ് കപ്പലിലുള്ളത്. കഴിഞ്ഞ ജൂണില്‍ വിര്‍ജീനിയയിലേക്ക് പുറപ്പെട്ട വിമാനവാഹിനിക്കപ്പല്‍ 10 മാസക്കാലമായി വിന്യസിക്കപ്പെട്ടിട്ടിട്ട്. വിയറ്റ്‌നാം യുദ്ധത്തിന് ശേഷം ഒരു യുഎസ് വിമാനവാഹിനിക്കപ്പല്‍ ഇത്രയും കാലം വിന്യസിക്കുന്നത് ഇതാദ്യമായാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മൊജ്തബ ഖമേനി' മോസ്കോയിൽ, പുട്ടിന്റെ വസതിക്കടുത്ത് തന്നെ ചികിത്സയെന്ന് റിപ്പോർട്ട്