ഭീകരരുടെ പെരുമാറ്റം ക്രൂരമായിരുന്നോ ?; അനുഭവങ്ങള്‍ പങ്കുവച്ച് ഫാ. ടോം ഉഴുന്നാലില്‍
ഭീകരരുടെ പെരുമാറ്റം ക്രൂരമായിരുന്നോ ?; അനുഭവങ്ങള്‍ പങ്കുവച്ച് ഫാ. ടോം ഉഴുന്നാലില്‍
തട്ടിക്കൊണ്ടുപോയ ഭീകരര്‍ തന്നോട് മോശമായി പെരുമാറിട്ടില്ലെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍. മൂന്ന് സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചതല്ലാതെ മറ്റു മോശം അനുഭവങ്ങള്‍ ഒന്നും നേരിടേണ്ടിവന്നിട്ടില്ല. ഇംഗ്ലീഷിലും അറബിയിലുമാണ് ഭീകരര്‍ സംസാരിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശാരീരികാവസ്ഥ മോശമാകുകയും പ്രമേഹം വര്‍ദ്ധിക്കുകയും ചെയ്‌തപ്പോള്‍ ഭീകരര്‍ മരുന്ന് നൽകിയിരുന്നുവെന്നും ഫാദര്‍ ടോം സലേഷ്യന്‍ സഭയുടെ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ഒമാൻ സർക്കാരിന്‍റെ ഇടപെടലിനെ തുടർന്നാണ് ഉഴുന്നാലിനെ മോചിപ്പിച്ചത്. വത്തിക്കാനില്‍ എത്തിയ അദ്ദേഹം ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്‌ച നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ആരോഗ്യസ്ഥിതി മോശമായതിനാല്‍ ചികിത്സയിലാണ് ഫാ. ടോം.
ഒമാന്‍ വഴിയുളള വത്തിക്കാന്‍ ഇടപെടലിനെ തുടര്‍ന്നാണ് ഉഴുന്നാലിലിന്‍റെ മോചനം സാധ്യമായത്. വത്തിക്കാന്‍ അധികൃതര്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദുമായി ചര്‍ച്ച നടത്തുകയും തുടര്‍ന്ന് ഭീകരര്‍ ഉഴന്നാലിനെ മോചിപ്പിക്കുകയുമായിരുന്നു.