Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബെക്കാമിന്റെ ഭാര്യ വിക്‍ടോറിയ സ്വവര്‍ഗാനുരാഗിയോ ? - ചിത്രങ്ങളും വാര്‍ത്തകളും ചൂടു പിടിക്കുന്നു

വിക്‍ടോറിയയെ അനുകൂലിച്ച് നിരവധി പേര്‍ രംഗത്തെത്തി

ബെക്കാമിന്റെ ഭാര്യ വിക്‍ടോറിയ സ്വവര്‍ഗാനുരാഗിയോ ? - ചിത്രങ്ങളും വാര്‍ത്തകളും ചൂടു പിടിക്കുന്നു
ലണ്ടന്‍ , വെള്ളി, 15 ജൂലൈ 2016 (20:52 IST)
മുന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം നായകന്‍ ഡേവിഡ് ബെക്കാമിന്റെ ഭാര്യ വിക്‍ടോറിയ പുതിയ വിവാദത്തില്‍. അഞ്ചു വയസുകാരിയായ മകള്‍ ഹാര്‍പ്പറുടെ ജന്മദിനമായ ഞായറാഴ്‌ച എടുത്ത ഒരു ചിത്രമാണ് വിക്‍ടോറിയയെ  സ്വവര്‍ഗാനുരാഗിയാക്കി തീര്‍ത്തിരിക്കുന്നത്.

ഹാര്‍പ്പറെ വിക്‍ടോറിയ ചുംബിക്കുന്നതിന്റെ ചിത്രങ്ങള്‍ അവര്‍ തന്നെ ഇന്‍‌സ്‌റ്റഗ്രാമിലൂടെ പുറത്തു വിട്ടതോടെ സോഷ്യല്‍ മീഡിയകള്‍ ഇവ ഏറ്റെടുക്കുകയായിരുന്നു. വിക്‍ടോറിയയുടെ ചുംബനം സ്വവര്‍ഗാനുരാഗികളെ ഓര്‍മിപ്പിക്കുന്നുവെന്നാണ് ചിലര്‍ പറയുന്നത്. കടുത്ത ചുംബനം നല്‍കേണ്ട പ്രായമല്ല വിക്‍ടോറിയ്ക്ക് ഉള്ളതെന്നുമാണ് ഇവര്‍ പറയുന്നത്.

അതേസമയം, വിക്‍ടോറിയയെ അനുകൂലിച്ച് നിരവധി പേര്‍ രംഗത്തെത്തി. ചിത്രത്തെ മാതാവിന്റെ സ്‌നേഹ പ്രകടനമായി കാണണമെന്നും അല്ലാതെ മറ്റൊന്നും ചിന്തിക്കേണ്ട ആവശ്യമില്ലെന്നുമാണ് അനുകൂലിക്കുന്നവര്‍ പറയുന്നത്. ചിത്രവും പ്രസ്‌താവനകളും സോഷ്യല്‍ മീഡിയകള്‍ ആഘോഷമാക്കിയതോടെ ടെലിവിഷന്‍ ചാനലുകളും പത്രങ്ങളും സംഭവം ഏറ്റെടുത്തിരിക്കുകയാണ്. അതേസാമയം, വിഷത്തില്‍ പ്രതികരിക്കാന്‍ ബെക്കാമും വിക്‍ടോറിയയും തയാറായിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധോണിയെ വഞ്ചിച്ചതാര് ?; ഇന്ത്യന്‍ നായകന് നഷ്‌ടമായത് 20കോടി!