Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു സുപ്രഭാതത്തിൽ മനുഷ്യൻ അപ്രത്യക്ഷമാവുന്നു; ആരുമില്ലാത്ത ഭൂമിയോ? പിന്നീടെന്ത് സംഭവിക്കുമെന്ന് അറിയാമോ? വീഡിയോ കാണൂ

പെട്ടന്നൊരു ദിവസം ഭൂമിയിൽ നിന്നും മനുഷ്യൻ ഇല്ലാതാകുന്നു. പിന്നീട് ഭൂമിക്കെന്ത് സംഭവിക്കുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. ലോകാവസാനമല്ലിത്. ലോകാവസാനത്തെ കുറിച്ച് പഠനങ്ങൾ നടന്നിട്ടുണ്ട്. സിനിമകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഒരു സുപ്രഭാതത്തിൽ ഭൂമിയിൽ ന

ഒരു സുപ്രഭാതത്തിൽ മനുഷ്യൻ അപ്രത്യക്ഷമാവുന്നു; ആരുമില്ലാത്ത ഭൂമിയോ? പിന്നീടെന്ത് സംഭവിക്കുമെന്ന് അറിയാമോ? വീഡിയോ കാണൂ
, വെള്ളി, 3 ജൂണ്‍ 2016 (12:11 IST)
പെട്ടന്നൊരു ദിവസം ഭൂമിയിൽ നിന്നും മനുഷ്യൻ ഇല്ലാതാകുന്നു. പിന്നീട് ഭൂമിക്കെന്ത് സംഭവിക്കുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. ലോകാവസാനമല്ലിത്. ലോകാവസാനത്തെ കുറിച്ച് പഠനങ്ങൾ നടന്നിട്ടുണ്ട്. സിനിമകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഒരു സുപ്രഭാതത്തിൽ 
ഭൂമിയിൽ നിന്നും മനുഷ്യൻ മാത്രം അപ്രത്യക്ഷമാകുന്ന സാഹചര്യം ആരും ആലോചിച്ചിട്ടുണ്ടാകില്ല. 
 
ലൈഫ് ആഫ്റ്റര്‍ ഡെത്ത് എന്ന ടെലിവിഷന്‍ പരമ്പരയില്‍ നിന്ന് ഇത് സംബന്ധിച്ച ഒരു വീഡിയോ ആനിമേഷന്‍ അടുത്തിടെ പുറത്തുവിട്ടു. മനുഷ്യര്‍ ഭൂമിയില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷമാകുന്നതിനെക്കുറിച്ച് വെറുതേ ആലോചിക്കാന്‍ മാത്രമാണ് വീഡിയോയില്‍ ആവശ്യപ്പെടുന്നത്. എന്തായാലും വീഡിയോ പുറത്തുവന്ന് കുറച്ചു ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
 
മനുഷ്യന് പുറമെ ലൈറ്റുകൾ എല്ലാം അണയും, മിക്ക അണ്ടര്‍ ഗ്രൗണ്ട് ട്രെയിന്‍ സംവിധാനങ്ങളും വെള്ളത്തില്‍ മുങ്ങും. പതുക്കെ പതുക്കെ മൃഗങ്ങൾ ചത്തടിയും. ഒരു വര്‍ഷത്തിന് ശേഷം ഭൂമിയെ ചുറ്റുന്ന കൃത്രിമോപഗ്രഹങ്ങള്‍ താഴോട്ട് വീഴും. 25 കൊല്ലത്തിന് ശേഷം കാട് കയറി ലോകത്തിലെ മിക്ക നഗരങ്ങളെയും വിഴുങ്ങുമെന്നും വീഡിയോയില്‍ പറയുന്നു. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാലും അല്ലു അര്‍ജ്ജുനും ഒന്നിക്കുന്നു? അതും ഒരു മലയാളചിത്രം!