Vladimir Putin - Donald Trump: 'കേള്‍ക്കുന്നില്ല, കേള്‍ക്കുന്നില്ല'; സാധാരണക്കാരെ കൊല്ലുന്നത് എപ്പോള്‍ നിര്‍ത്തുമെന്ന് ചോദ്യം, പ്രതികരിക്കാതെ പുട്ടിന്‍

റഷ്യയുടെ മൂന്ന് വര്‍ഷത്തെ അധിനിവേശം അവസാനിപ്പിക്കുന്നതിനുള്ള ഒരു കരാര്‍ ഉറപ്പിക്കേണ്ട ഉത്തരവാദിത്തം ഇപ്പോള്‍ യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയുടേതാണെന്ന് ട്രംപ് പറഞ്ഞു

രേണുക വേണു
ശനി, 16 ഓഗസ്റ്റ് 2025 (08:50 IST)
Vladimir Putin and Donald Trump

Vladimir Putin - Donald Trump: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനും തമ്മിലുള്ള കൂടിക്കാഴ്ച പൂര്‍ത്തിയായി. പുട്ടിനുമായുള്ള ചര്‍ച്ചയില്‍ സമാധാന കരാറിനു അടുത്തുവരെ എത്തിയെന്നും യുക്രെയ്ന്‍ കരാര്‍ അംഗീകരിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. 
 
റഷ്യയുടെ മൂന്ന് വര്‍ഷത്തെ അധിനിവേശം അവസാനിപ്പിക്കുന്നതിനുള്ള ഒരു കരാര്‍ ഉറപ്പിക്കേണ്ട ഉത്തരവാദിത്തം ഇപ്പോള്‍ യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയുടേതാണെന്ന് ട്രംപ് പറഞ്ഞു. 
 
അതിനിടെ യുഎസ് മാധ്യമങ്ങള്‍ ട്രംപിന്റെ മുന്നില്‍വെച്ച് പുട്ടിനെ ചോദ്യങ്ങളാല്‍ വളഞ്ഞു. 'സാധാരണ ജനങ്ങളെ കൊല്ലുന്നത് നിങ്ങള്‍ എപ്പോള്‍ നിര്‍ത്തും?' എന്നാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്. തനിക്കു കേള്‍ക്കുന്നില്ല എന്ന് ആംഗ്യം കാണിക്കുകയായിരുന്നു പുട്ടിന്‍ ചെയ്തത്. 'നിങ്ങളെ എങ്ങനെ വിശ്വസിക്കാന്‍ കഴിയും' എന്നൊരു ചോദ്യവും മാധ്യമങ്ങള്‍ക്കിടയില്‍ നിന്ന് വന്നു. അതിനോടും പുട്ടിന്‍ പ്രതികരിച്ചില്ല. 
 
ഈ സമയത്തെല്ലാം 'മാധ്യമങ്ങള്‍ക്കു നന്ദി' എന്നാണ് ട്രംപ് പറഞ്ഞുകൊണ്ടിരുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

ബിഹാറിൽ നടന്നത് എസ്ഐആർ കള്ളക്കളി, ഈ കളി മറ്റ് സംസ്ഥാനങ്ങളിൽ നടക്കില്ല: അഖിലേഷ് യാദവ്

അടുത്ത ലേഖനം
Show comments