India - USA Trade:ചൈനയ്ക്ക് തീരുവയിൽ ആനുകൂല്യം, അധിക തീരുവ 3 മാസത്തേക്ക് മരവിപ്പിച്ചു, ഇന്ത്യക്കെതിരെ ചിറ്റമ്മനയം തുടർന്ന് ട്രംപ്
ഇന്ത്യക്കെതിരെ കടുത്ത നടപടികള്‍ തുടരുമെന്ന് ട്രംപ് വ്യക്തമാക്കി മണിക്കൂറുകള്‍ക്കകമാണ് ചൈനയ്‌ക്കെതിരായ തീരുവ 90 ദിവസത്തേക്ക് മരവിപ്പിക്കാനുള്ള അമേരിക്കന്‍ തീരുമാനം.
ചൈനീസ് ഉത്പന്നങ്ങള്‍ക്ക് അധിക ഇറക്കുമതി തീരുവ ഏര്‍പ്പെടുത്താനുള്ള തീരുമാനം 90 ദിവസത്തേക്ക് മരവിപ്പിച്ച് അമേരിക്ക. ചൈനയ്‌ക്കെതിരെ ഇന്ന് മുതലാണ് 145 ശതമാനം പ്രാവര്‍ത്തികമാകേണ്ടിയിരുന്നത്. എന്നാൽ ഈ തീരുമാനം നവംബര്‍ വരെയാണ് ട്രംപ് ഇപ്പോള്‍ നീട്ടിയിരിക്കുന്നത്. ചൈനയ്ക്ക് മുകളില്‍ ഇനി 30 ശതമാനം തീരുവയാണ് ചുമത്തിയിട്ടുള്ളത്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ചൈന 10 ശതമാനം അധിക തീരുവ ചുമത്തും. അതേസമയം ചൈനയുമായുള്ള ചര്‍ച്ചകള്‍ നല്ല നിലയിലാണെന്നും ഉടന്‍ തന്നെ വ്യാപാരക്കരാറില്‍ ഏര്‍പ്പെടുമെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യക്കെതിരെ കടുത്ത നടപടികള്‍ തുടരുമെന്ന് ട്രംപ് വ്യക്തമാക്കി മണിക്കൂറുകള്‍ക്കകമാണ് ചൈനയ്‌ക്കെതിരായ തീരുവ 90 ദിവസത്തേക്ക് മരവിപ്പിക്കാനുള്ള അമേരിക്കന്‍ തീരുമാനം. കഴിഞ്ഞ വാരാന്ത്യം അമേരിക്കയില്‍ നിന്നുള്ള സോയാബീന്‍ ഇറക്കുമതി ചൈന നാലിരട്ടിയാക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ജനീവയിലും സ്റ്റോക്‌ഹോമിലുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ചൈനയ്ക്ക് ഇളവ് നല്‍കാനുള്ള പ്രഖ്യാനമുണ്ടായത്. അതേസമയം ഇന്ത്യക്കെതിരെ കടുത്ത നടപടികള്‍ തുടരുമെന്ന സൂചനയാണ് ട്രംപ് നല്‍കുന്നത്.