Select Your Language

Notifications

webdunia
webdunia
webdunia
webdunia

റഷ്യന്‍ സൈന്യം ഏറ്റവും മികച്ചതെന്ന് പുടിന്‍, അമേരിക്ക ആണവായുധ ശേഷി വർദ്ധിപ്പിക്കണമെന്ന് ട്രംപ്; ഇരു രാജ്യങ്ങളും നേര്‍ക്കുനേര്‍

അമേരിക്കയുടെ ആയുധശേഷിയെ വെല്ലുവിളിച്ച് പുടിന്‍ രംഗത്ത്

റഷ്യന്‍ സൈന്യം ഏറ്റവും മികച്ചതെന്ന് പുടിന്‍, അമേരിക്ക ആണവായുധ ശേഷി വർദ്ധിപ്പിക്കണമെന്ന് ട്രംപ്; ഇരു രാജ്യങ്ങളും നേര്‍ക്കുനേര്‍
മോസ്‌കോ , വെള്ളി, 23 ഡിസം‌ബര്‍ 2016 (10:58 IST)
അമേരിക്കയുടെ ആയുധശേഷിയെ വെല്ലുവിളിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ രംഗത്ത്. പ്രതിരോധമന്ത്രാലയത്തിന്റെ വാര്‍ഷിക യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം നിര്‍ണായക പ്രസ്‌താവനകള്‍ നടത്തിയത്.

ലോകത്തെ ഏറ്റവും മികച്ച സൈനിക ശക്തി റഷ്യയുടേതാണ്. റഷ്യ ആണവായുധ കരുത്ത് കൂട്ടണം. അതിര്‍ത്തികളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നടക്കുന്ന സൈനിക നീക്കങ്ങള്‍ റഷ്യ നീരീക്ഷിക്കുന്നുണ്ടെന്നും പുടിന്‍ വെളിപ്പെടുത്തി.

ലോകത്തിലെ രാഷ്ട്രിയ സൈനിക ചലനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കണമെന്നും മിസൈല്‍ കരുത്ത് വർദ്ധിപ്പിക്കണമെന്നും പുടിന്‍ റഷ്യന്‍ സൈനിക നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

അതേസമയം, ആണവായുധത്തേക്കുറിച്ച് ലോകത്തിന് ബോധമുറയ്ക്കുന്നതുവരെ അമേരിക്ക ആണവായുധ ശേഷി വർദ്ധിപ്പിക്കണമെന്ന് നിയുക്ത പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൊതുസ്ഥലങ്ങളില്‍ മാലിന്യം കത്തിക്കുന്നതിന് നിരോധനം; മാലിന്യം കത്തിച്ചാല്‍ പിഴ അടയ്ക്കണം