വാഷിംഗ്‌ടണിലെ മാളിലുണ്ടായ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരുക്കേറ്റു
വാഷിംഗ്‌ടണിലെ മാളിലുണ്ടായ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു
വാഷിംഗ്‌ടണ്‍ മാളില്‍ ഉണ്ടായ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരുക്കുണ്ട്. ബുര്‍ലിങ്‌ടണിലെ കാസ്‌കേഡ് മാളിലാണ് വെടിവെപ്പ് ഉണ്ടായത്. സ്പാനിഷുകാരനായ പ്രതി വെടിവെപ്പിനു ശേഷം ഓടി രക്ഷപ്പെട്ടുവെന്നാണ് പൊലീസ് നിഗമനം.
മാളില്‍ ഉണ്ടായിരുന്ന അടുത്തുള്ള പള്ളിയിലേക്ക് മാറ്റിയതിനു ശേഷം പൊലീസ് മാളില്‍ പരിശോധന നടത്തി. വെടിവെച്ചയാള്‍ സ്പാനിഷുകാരനാണെന്ന് വാഷിംഗ്‌ടണ്‍ സ്റ്റേറ്റ് പട്രോള്‍ ഡിസ്‌ട്രിക്‌ട് 7 വക്താവ് സര്‍ജന്റ് മാര്‍ക്ക് ഫ്രാന്‍സിസ് പറഞ്ഞു.
ആക്രമം നടത്തിയ ആൾക്ക് 20നും 25നും ഇടയിൽ പ്രായമുണ്ടെന്നും കറുത്ത ഷർട്ട് ധരിച്ചയാളാണെന്നും സ്കാഗിറ്റ് കൗണ്ടി പൊലീസ് അറിയിച്ചു.