യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒമിക്രോണ്‍ സുനാമി ആഞ്ഞടിച്ചിരിക്കുകയാണ്. ഇതേ വ്യാപനം ഇന്ത്യയിലും വൈകാതെ ആരംഭിക്കുമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ഡല്‍റ്റയില്‍ നിന്നും വളരെ വ്യത്യാസപ്പെട്ടതാണ് ഒമിക്രോണ്‍. ഡെല്‍മിക്രോണ്‍ ഇതില്‍നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു. കോവിഡിന്റെ ഡബിള്‍ വേരിയന്റാണ് ഡെല്‍മിക്രോണ്‍. ഇതിന്റെ പേര് വന്നത് കൊറോണയുടെ ഡല്‍റ്റ വേരിയന്റും ഒമിക്രോണ്‍ വേരിയന്റില്‍ നിന്നുമാണ്. കാരണം ഈ രണ്ടു വിഭാഗങ്ങളും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കാണുന്നുണ്ട്.