Select Your Language

Notifications

webdunia
webdunia
webdunia
webdunia

തരംഗമായി 'ഹൗഡി മോദി' പരിപാടി; ചര്‍ച്ചയായത് കശ്മീരും, ഭീകരവാദവും, ഇമ്രാന്‍ ഖാനെ വിമര്‍ശിച്ച് മോദി

അടുത്ത അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിജയിക്കാനുള്ള ട്രംപിന്റെ നീക്കവും, കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനെ പ്രതിരോധിക്കാന്‍ ട്രംപിന്റെ പിന്തുണ നേടാനുള്ള മോദിയുടെ നീക്കവും ഹൂസ്റ്റണിലെ വേദിയില്‍ പ്രകടമായിരുന്നു.

തരംഗമായി 'ഹൗഡി മോദി' പരിപാടി; ചര്‍ച്ചയായത് കശ്മീരും, ഭീകരവാദവും, ഇമ്രാന്‍ ഖാനെ വിമര്‍ശിച്ച് മോദി

തുമ്പി എബ്രഹാം

, തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2019 (10:08 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേല്‍ക്കാനായി അമേരിക്കയിലെ ഇന്ത്യസമൂഹം സംഘടിപ്പിച്ച ഹൗഡി മോദി പിപാടി വന്‍ വിജയമായി. എന്നാല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തില്‍ മോദി ജമ്മുകശ്മീര്‍ വിഷയം പാരാമര്‍ശിച്ചത്‌ അപ്രതിക്ഷിതമായിട്ടായിരുന്നു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെയും മോദി വിമര്‍ശിച്ചു . ”സ്വന്തം രാജ്യം ഭരിക്കാനറിയാത്തവര്‍ കശ്മീരിനായി വാദിക്കുന്നു” എന്നായിരുന്നു മോദിയുടെ വിമര്‍ശനം
 
അടുത്ത അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിജയിക്കാനുള്ള ട്രംപിന്റെ നീക്കവും, കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനെ പ്രതിരോധിക്കാന്‍ ട്രംപിന്റെ പിന്തുണ നേടാനുള്ള മോദിയുടെ നീക്കവും ഹൂസ്റ്റണിലെ വേദിയില്‍ പ്രകടമായിരുന്നു. പാക്കിസ്ഥാനെ കടന്നാക്രമിച്ച് മോദി ഭീകരവാദം ചര്‍ച്ചാവിഷയമാക്കി. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യക്കൊപ്പം ഉറച്ചു നില്‍ക്കുമെന്ന് ട്രംപിന്റെ വാഗ്ദാനവും.ഇരുവരും പരസ്പരം പുകഴ്ത്തി. വിവിധ ഭാഷകള്‍ സംസാരിച്ച് ഭാഷാ വിവാദത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.
 
ഏതായാലും ട്രംപും മോദിയും ചേര്‍ന്നവതരിപ്പിച്ച നീക്കങ്ങള്‍ വിജയം കണ്ടെന്നു വേണം കരുതാന്‍. തെരഞ്ഞെടുപ്പില്‍ ട്രംപിന് ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണ കണ്ടെത്താന്‍ കഴിഞ്ഞു. മോദിക്കാകട്ടെ കശ്മീര്‍ വിഷയത്തില്‍ നിന്ന് അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടല്‍ പ്രതിരോധിക്കാനും സാധിച്ചു. അതോടൊപ്പം കശ്മീര്‍ വിദേശ വേദികളിലുന്നയിച്ച് ഇന്ത്യയിലെ വോട്ടര്‍മാരെ സ്വാധീനിക്കാനും മോദിക്കു കഴിഞ്ഞെന്നു വേണം കരുതാന്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മരണവീട്ടിലേക്ക് റീത്തുമായി പോകുന്നതിനിടയിൽ വിദ്യാർത്ഥി ബൈക്ക് അപകടത്തിൽ മരിച്ചു