കൊവിഡ് 19 വൈറസ് വ്യാപനത്തെ ചെറുക്കാൻ ലോക രാജ്യങ്ങൾ പ്രഖ്യാപിച്ച ലോക്‌ഡൗൺ നിയന്ത്രണങ്ങൾ തിരക്കുപിടിച്ച് നീക്കരുത് എന്ന് ലോകാരോഗ്യ സംഘടന. അതീവ ശ്രദ്ധ പാലിച്ചില്ലെങ്കിൽ കേസുകൾ അതിവേഗം കുതിച്ചുയരുമെന്ന് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥനോം മുന്നറിയിപ്പ് നൽകി.
രോഗവ്യാപനം മനസിലാക്കാൻ രാാജ്യങ്ങൾ കൃത്യമായ ട്രാക്കിങ് സംവിധാനങ്ങളും, ക്വറന്റീൻ വ്യവസ്ഥകളും ഏർപ്പെടുത്തണം ലോക്‌ഡൗണിൽനിന്നുമുള്ള മാറ്റം രാജ്യങ്ങൾ അതീവ ശ്രദ്ധാപൂർവം കൈകാര്യം ചെയ്തില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ ഗുരുതരമാക്കും എന്നാണ് മുന്നറിപ്പ്. ഇന്ത്യ, ജര്‍മനി, സ്‌പെയിന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ ലോക്ഡൗണിൽ ഇളവ് വരുത്തിയിട്ടുണ്ട്. രോഗ വ്യാപനത്തിലും മരണ നിരക്കിലും കുറവില്ലെങ്കിൽകൂടിയും നിയന്ത്രണങ്ങൾ നീക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.