Publish Date: Sat, 03 Jul 2021 (15:42 IST)
Updated Date: Sat, 03 Jul 2021 (15:45 IST)
സ്‌കൂളുകള്‍ സ്ഥിരമായി അടച്ചിടുന്നത് ഒഴിവാക്കാന്‍ സ്‌കൂളുകളില്‍ തന്നെ കോവിഡ് പരിശോധനകള്‍ നടത്താന്‍ ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചു. സ്‌കൂളുകള്‍ ഇപ്പോഴുള്ള രീതിയില്‍ അടച്ചിടുടന്നത് കുട്ടികളുടെ പഠന രംഗത്തെ ദോഷകരമായി ബാധിച്ചേക്കാം. അടച്ചിടലിന്റെ ദോഷകരമായ അനന്തരഫലങ്ങളെ ഇല്ലാതാക്കാന്‍ സ്‌കൂളുകളില്‍ ഒരു നിശ്ചിത ഇടവേളയില്‍ കോവിഡ് പരിശോധന നടത്താന്‍ ലോകമെമ്പാടുമുള്ള സ്‌കൂള്‍ അധികൃതരോട് ഡബ്ല്യൂഎച്ച്ഒ യുടെ യൂറോപ്പ് റീജിയണല്‍ ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗ് പറഞ്ഞു.